കൂടുതൽ സൗകര്യങ്ങളോടെ ഗവി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൂടുതൽ സൗകര്യങ്ങളോടെ ഗവി

റാന്നി : ഗവിയിലേക്ക് കൂടുതല്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ കടത്തിവിടും. സീതത്തോട് ഗ്രാമപഞ്ചായത്ത് കമ്മിറ്റി നല്‍കിയ നിവേദനത്തെ തുടര്‍ന്ന് മന്ത്രി അഡ്വ. കെ രാജു വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഇനി മുതല്‍ സാധാരണ ദിവസങ്ങളില്‍  കടത്തിവിടുന്ന 10 വാഹനങ്ങള്‍ക്ക് പകരം 30 വാഹനങ്ങള്‍ക്കും തിരക്കേറിയ അവധി ദിനങ്ങളില്‍ നിലവിലുള്ള 30 വാഹനങ്ങള്‍ക്ക് പകരം 50 വാഹനങ്ങള്‍ക്കും പാസ് നല്‍കും

പാസുകളുടെ 75 ശതമാനവും ഓണ്‍ലൈനായി നല്‍കും. ഇതിനുള്ള സംവിധാനം വനംവകുപ്പിന്റെ ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസര്‍ ഏര്‍പ്പെടുത്തും. 25 ശതമാനം പാസുകള്‍ മാത്രമാണ് അതാതു ദിവസം ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസ് വഴി വിതരണം ചെയ്യുക.

ഗവിയിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ദിവസം തോറും വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്. സാധാരണ ദിവസങ്ങളില്‍ 50 മുതല്‍ 100 വാഹനങ്ങള്‍ വരെയും അവധി ദിനങ്ങളില്‍ 100 മുതല്‍ 150 വരെ വാഹനങ്ങളുമാണ് ഗവി യാത്രയ്ക്കായി എത്തിയിരുന്നത്. നിശ്ചിത എണ്ണം വാഹനങ്ങള്‍ കഴിഞ്ഞാല്‍ മറ്റുള്ളവയ്ക്ക് മടങ്ങിപ്പോകേണ്ട സ്ഥിതിയായിരുന്നു. ഇതുമൂലം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നു. ഇത് പലപ്പോഴും റേഞ്ച് ഓഫീസില്‍ സംഘര്‍ഷത്തിനിടയാക്കി.

ഇതേ തുടര്‍ന്നാണ് സീതത്തോട് ഗ്രാമപഞ്ചായത്ത് കമ്മിറ്റി രാജു ഏബ്രഹാം എംഎല്‍എയുടെ നേതൃത്വത്തില്‍ വനം  മന്ത്രിക്ക് നിവേദനം നല്‍കിയത്.


LATEST NEWS