യേശു സന്ദര്‍ശിച്ച ഇന്ത്യന്‍ നാട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യേശു സന്ദര്‍ശിച്ച ഇന്ത്യന്‍ നാട്

'യൂസ്മാര്‍ഗ്' യേശു ക്രിസ്തു തന്റെ പരസ്യ ജീവിത കാലത്ത് സന്ദര്‍ശിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന കാശ്മീരിലെ ഒരിടം. യേശുവിന്‍റെ പേരില്‍ അറിയപ്പെടുന്ന ഒരു നാട്. കാശ്മീരിലെ യേശുക്രിസ്തുവിന്ടെ  ഈ നാട് സന്ദര്‍ശകര്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ്. നീളത്തില്‍ കിടക്കുന്ന പുല്‍മേടുകളും തിങ്ങിനിറഞ്ഞ കാടുകളും ഒക്കെയുള്ള യുസ്മാര്‍ഗിന്റെ വിശേഷങ്ങള്‍ 

എവിടെയാണിത്? 
ജമ്മു കാശ്മീലെ അധികം അറിയപ്പെടാത്ത ഇടങ്ങളിലൊന്നാണ് യൂസ്മാര്‍ഗ്. ശ്രീനഗറില്‍ നിന്നും 47 കിലോമീറ്റര്‍ അകലെയും കാശ്മീര്‍ താഴ്വരയുടെ പടിഞ്ഞാറന്‍ ഭാഗത്തുമാണ് ഇ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇ പ്രദേശം 'ബാഡ്ഗം' ജില്ലയിലാണുള്ളത്. രണ്ടു മണിക്കൂര്‍ യാത്രയില്‍ ശ്രീനഗറില്‍ നിന്നും  യുസ്മാര്‍ഗിലെത്തുവാന്‍ സാധിക്കും. നീണ്ടു കിടക്കുന്ന മുള്‍മേടുകളും പൈന്‍മരക്കാടുകളും മഞ്ഞു പുതച്ചു കിടക്കുന്ന പര്‍വ്വതങ്ങളും ഒക്കെയുള്ള കാഴ്ചകളാണ് ഈ യാത്രയില്‍ കാത്തിരിക്കുന്നത്.  സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം കഠിനമായ തണുപ്പുള്ള സമയങ്ങളില്‍ ഇവിടേക്ക് സാധാരണയായി പ്രവേശനം അനുവദിക്കാറില്ല. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും ഓഗസ്റ്റ് മാസം അവസാനം മുതല്‍ സെപ്റ്റംബര്‍ അല്ലെങ്കില്‍ ഒക്ടോബര്‍ ആദ്യം വരെയും അവിടെ താമസിക്കാം.

യുസ്മര്‍ഗ്ന്‍ന്ടെ ചരിത്രം
ക്രിസ്തു മതത്തിലെ യേശുവിന്റെ പേരില്‍ അറിയപ്പെടുന്ന ഇടമാണ് യുസ്മാര്‍ഗ്. 'യൂസാ' എന്നാല്‍ യേശുക്രിസ്തു എന്നും 'മാര്‍ഗ്' എന്നാല്‍ പുല്‍മേട് എന്നുമാണ് അര്‍ത്ഥം. Meadows of Jesus എന്നാണ് ഈ സ്ഥലത്തിന്റെ അര്‍ത്ഥം. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പുല്‍മേടുകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഇവിടുത്തെ പ്രദേശവാസികളുടെ വിശ്വാസം അനുസരിച്ച് യേശുക്രിസ്തു ഇവിടം സന്ദര്‍ശിച്ചിരുന്നു എന്നും വളരെ കുറഞ്ഞ കാലം ഇവിടെ താമസിച്ചിരുന്നു എന്നുമാണ്. വിവിധ വിശ്വാസങ്ങളനുസരിച്ച് യേശു തന്റെ പരസ്യ ജീവിതം ആരംഭിക്കുന്നതിനു മുന്‍പുള്ള സമയത്തും കുരിശില്‍ തറയ്ക്കപ്പെട്ടതിനു ശേഷമുള്ള ജീവിത കാലത്തുമാണ് ഭാരത സന്ദര്‍ശനം നടത്തിയത് എന്നാണ്. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന തെളിവുകളും മറ്റും ഇതുവരെയും ആര്‍ക്കും കണ്ടെത്താനായിട്ടില്ല എന്നാതാണ് മറ്റൊരു സത്യം. ഭാരതത്തിലെത്തിയ യേശു യേശുവിന്റെ അജ്ഞാത വര്‍ഷങ്ങള്‍ എന്നു വിളിക്കപ്പെടുന്ന 12 മുതല്‍ 30 വയസ്സു വരെയുള്ള കാലഘട്ടത്തില്‍ യേശു ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ഇവിടെ നിന്നും പഠിക്കുകയും മറ്റും ചെയ്തു എന്നതാണ് ഇവിടത്തെ വിശ്വാസം. അന്നത്തെ പേര്‍ഷ്യയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശിച്ച് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ വഴി ലഡാക്കിലെത്തിയെന്നും പിന്നീട് ടിബറ്റ് സന്ദര്‍ശിച്ചു എന്നുമാണ് പറയുന്നത്.

ബുദ്ധമതം പഠിക്കുവാനായി വന്ന യേശു കണ്ണിനു പകരം കണ്ണു, പല്ലിനു പകരം പല്ല് എന്നിങ്ങനെ യഹൂദമതത്തില്‍ നിലനിന്നിരുന്ന നിയമങ്ങള്‍ക്കെതിരെ ശാന്തവും ലളിതവുമായ ജീവിത ശൈലിയ്ക്ക് തുടക്കം കുറിച്ചു. വലതു കരണത്തടിക്കുന്നവന് ഇടതേ കരണം കൂടി കാണിച്ചു കൊടുക്കുവാനും പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയുവാനും ഒക്കെയാണ് യേശു പ്രബോധനം ചെയ്തത്. ഇത്തരം ചിന്താരീതികള്‍ യേശുവിന് കിട്ടിയത് തന്റെ അജ്ഞാത വാസക്കാലത്ത് ബുദ്ധമതത്തില്‍ നിന്നാണെന്നും ഇതിനായി യേശു ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട് എന്നുമാണ് ചരിത്രകാരന്‍മാരടക്കം പലരും വിശ്വസിക്കുന്നത്.


LATEST NEWS