ഇന്ത്യയുടെ പൂന്തോട്ടം-കാശ്മീര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യയുടെ പൂന്തോട്ടം-കാശ്മീര്‍


ഏഷ്യയുടെ ഹൃദയഭാഗത്ത് ദക്ഷിണേഷ്യയുടെയും മധ്യേഷ്യയുടെയും മധ്യത്തിലായാണ് കശ്മീർ ഭൂപ്രദേശം സ്ഥിതി ചെയ്യുന്നത് .പർവത നിരകളാൽ ചുറ്റപെട്ട് കിടക്കുന്ന ഈ ഭൂപ്രദേശം അതി മനോഹരമാണ്. ഇന്ത്യയുടെ പൂന്തോട്ടം എന്നാണ് അറിയപ്പെടുന്നത്. പ്രകൃതി സൗന്ദര്യത്തിന്‍റെ പേരില്‍ രാജ്യമെങ്ങും അറിയപ്പെടുന്ന ഒരു സ്ഥലമാണ് ഹിമാലയത്തിന്‍റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ജമ്മു&കാശ്മീര്‍. ഇവിടം സന്ദര്‍ശിച്ച മുഗള്‍ ഭരണാധികാരിയായിരുന്ന ജഹാംഗീര്‍ കാശ്മീരിനെ ഭൂമിയിലെ സ്വര്‍ഗ്ഗം എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ചൈന തുടങ്ങിയ നാടുകളുമായി അതിർത്തി പങ്കിടുന്നു. 86,000 ചതുരശ്ര മൈലുള്ള കശ്മീരിന്റെ ജനസംഖ്യ 13 മില്യനാണ്. ഇന്ന് ഇന്ത്യൻ കശ്മീരിനെ മൂന്ന് ഭാഗമായി തിരിച്ചിരിക്കുന്നു. താഴ്വര, ജമ്മു, ലഡാക് എന്നിങ്ങനെയാണത്. നയനമനോഹരമായ പര്‍വ്വതങ്ങളും, തെളിനീരുറവകളും, ആരാധനായലയങ്ങളും, ഹിമശേഖരങ്ങളും, ഉദ്യാനങ്ങളും ഈ പ്രദേശത്തിന് മനോഹാരിത കൂട്ടുന്നു. വേനല്‍ക്കാലത്ത് ശ്രീനഗറും മഞ്ഞുകാലത്ത് ജമ്മുവുമാണ് തലസ്ഥാനം. മനോഹരമായ തടാകങ്ങളും മഞ്ഞു മലകളും പച്ചതാഴ്‌വാരങ്ങളും നിറഞ്ഞ ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും പ്രകൃതിരമണീയമായ സംസ്ഥാനങ്ങളിലൊന്നാണ്.
 


തണുപ്പുകാലത്ത് കശ്മീർ താഴ്വരയിലെ താപനില -1 °C വരെയെത്തുന്നു. വേനൽക്കാലത്ത് ഇത് 24 °C വരെ ഉയരാറുണ്ട്. ജൂൺ മുതൽ സെപ്റ്റംബർ വരെ ഇവിടെ മഴയുണ്ടാകുന്നു. ഇതിനു പുറമേ മഞ്ഞുകാലത്ത് ഹിമപാതവും സാധാരണമാണ്‌. കശ്മീർ താഴ്വര വൃക്ഷങ്ങൾ ധാരാളം വളരുന്നയിടമാണ് ഝലത്തിന്‍റെ വൃഷ്ടിപ്രദേശത്തെ ചതുപ്പുനിലത്ത് വില്ലോ മരങ്ങൾ വളരുന്നു. വില്ലോ, ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന മരമാണ്. ഉയർന്ന പ്രദേശങ്ങളിൽ വോൾനട്ട് (അക്രൂഡ്) മരങ്ങൾ വളരുന്നു. കൂടുതൽ ഉയർന്ന പ്രദേശങ്ങൾ ബിർച്ച് മരങ്ങൾ നിറഞ്ഞ കാടുകളാണ്. തടി ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്ന ഒരു പ്രധാന ഉൽപ്പന്നമാണ്.


കശ്മീരികളിൽ ഭൂരിഭാഗവും കൃഷിക്കാരാണ്. നദികളുടേയും വലിയ അരുവികളുടേയും കരയിൽ നെൽപ്പാടങ്ങൾ കാണാം. കൂടുതൽ ഉയർന്ന പ്രദേശങ്ങളിൽ ചെരുവുകൾ തട്ടുതട്ടാക്കി നെൽകൃഷി നടത്തുന്നു. ഇവിടങ്ങളിൽ ചോളം(maize) ആണ് പ്രധാനകൃഷി. വളരെ ഉയർന്ന പ്രദേശങ്ങളിൽ തിബറ്റൻ ബാർലിയുടെ കടുത്ത ഒരു വകഭേദമാണ് കൃഷി. മറ്റു വിളകൾ ഈയിടങ്ങളിൽ കൃഷിക്ക് യോഗ്യമല്ല


അരിക്കു പുറമേ പഴങ്ങൾ, പച്ചക്കറികൾ, പുകയില തുടങ്ങിയവയും കശ്മീരിലെ പ്രധാന കൃഷികളാണ്. നദീതീരങ്ങളിലെ ചതുപ്പിൽ വില്ലോ വൃക്ഷങ്ങൾ നട്ട് നികത്തിയെടുക്കുന്ന പ്രദേശങ്ങളാണ് ഈ കൃഷികൾക്കായി ഉപയോഗിക്കുന്നത്[1]. കുങ്കുമപൂവും ഇവിടെ കൃഷിചെയ്യുന്നുണ്ട്. രുചികരമായ പഴങ്ങൾക്കും കശ്മീർ പേരുകേട്ടതാണ്. ഇവിടത്തെ കാലാവസ്ഥ, ആപ്രിക്കോട്ട്, ആപ്പിൾ, വീഞ്ഞുമുന്തിരി, വാൾനട്ട് എന്നിവക്ക് വളരെ യോജിച്ചതാണ്. നേരിട്ട് ഭക്ഷിക്കുന്നതിനു പുറമേ വാൾനട്ടിൽ നിന്നും എടുക്കുന്ന എണ്ണ തദ്ദേശീയർ വിളക്കുകളിൽ ഇന്ധനമായും ഭക്ഷണം പാകം ചെയ്യുന്നതിനു ഉപയോഗിക്കുന്നു. വിദേശ സഞ്ചാരികള്‍ക്ക് എന്നും സ്വര്‍ഗം തന്നെയാണ്  കാശ്മീര്‍.

കശ്മീരിന്റെ ഭൂരിഭാഗവും അതായത് ഏതാണ്ട് 90% ഭാഗവും ജനവാസമില്ലാത്തതും ഏതാണ്ട് ഉപയോഗശൂന്യവുമാണ്. കശ്മീരിലെ പ്രധാനപ്പെട്ട ജനവാസകേന്ദ്രം കശ്മീർ താഴ്വരയാണ്. 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന താഴ്വരയിലൂടെ ഝലം നദി ഒഴുകുന്നു. താഴ്വരക്ക് തെക്കും പടിഞ്ഞാറുമായി പിർ പഞ്ചാൽ മലനിരകളും, വടക്കും കിഴക്കുമായി ഹിമാദ്രിയും സ്ഥിതിചെയ്യുന്നു. കശ്മീരിന്റെ ഏതാണ്ട് തെക്കുഭാഗത്തായാണ് താഴ്വര സ്ഥിതി ചെയ്യുന്നത്. ശ്രീനഗറാണ്‌ കശ്മീർ താഴ്വരയിലെ പ്രധാന പട്ടണം. മരത്തിൽ നിർമ്മിച്ച് മൂന്നും നാലും നിലയുള്ള കെട്ടിടങ്ങൾ ശ്രീനഗറിൽ കാണാം.

താഴ്വരക്കു പുറമേ ജനവാസമുള്ള പ്രദേശങ്ങൾ വടക്കുള്ള ഗിൽഗിത് താഴ്വരയും സിന്ധൂ ഇടുക്കും (indus gorge) മാത്രമാണ്.വളരെ ഉയരത്തിലുള്ള ചുരങ്ങളിലൂടെയാണ് കശ്മീർ താഴ്വരയിലേക്ക് പ്രവേശിക്കുന്നത്. പിർ പഞ്ചാൽ മലനിരകളിലുള്ള ബനിഹാൽ ചുരത്തിലൂടെ ജമ്മുവിൽ നിന്നും, ബാലകോട്ട് ചുരം വഴി പാകിസ്താനിൽ നിന്നും, കാരകോറം ചുരം വഴി ചൈനയിൽ നിന്നും കശ്മീർ താഴ്വരയിൽ പ്രവേശിക്കാം. ബനിഹാൽ ചുരം ആദ്യകാലത്ത് തണുപ്പുകാലത്ത് മഞ്ഞുമൂടി യാത്രായോഗ്യമല്ലാതാകുമായിരുന്നു. എന്നാൽ പിൽക്കാലത്ത് ഇവിടെ നിർമ്മിക്കപ്പെട്ട തുരങ്കം മൂലം ചുരം എല്ലാക്കാലത്തും ഉപയോഗയോഗ്യമായി മാറി. ജവഹർ തുരങ്കം എന്നാണ് ഈ തുരങ്കത്തിന്റെ പേര്.കശ്മീർ താഴ്വരയിൽ ധാരാളം തടാകങ്ങളുണ്ട്. ഇതിൽ ഏറ്റവും വലുത് ദൽ തടാകമാണ്. ഝലത്തിനു പുറമേ ധാരാളം ചെറിയ അരുവികളും താഴ്വരയിലുണ്ട്.


LATEST NEWS