സഞ്ചാരികള്‍ക്ക് തീര്‍ത്തും അപരിചിതമായ ലോഹാഘട്ട് -  ഉറങ്ങുന്ന നഗരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സഞ്ചാരികള്‍ക്ക് തീര്‍ത്തും അപരിചിതമായ ലോഹാഘട്ട് -  ഉറങ്ങുന്ന നഗരം

ഭൂമിയില്‍ കാശ്മീര്‍ അല്ലാതെ മറ്റൊരു സ്ഥലമുണ്ടെങ്കില്‍ അത് ഇതാണ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരിടം... ഉത്തരാഖണ്ഡിന്റെ ഇതുവരെ ആരു അറിയാത്ത സൗന്ദര്യം ഒളിപ്പിച്ചുവച്ചിരിക്കുന്ന സ്ഥലം

സഞ്ചാരികള്‍ക്ക് തീര്‍ത്തും അപരിചിതമായ ലോഹാഘട്ട് എന്ന മനോഹര ഭൂമിയാണിത്. ലോഹാവതി നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന ലോഹാഘട്ട് ശാന്തമായ ഒഴിവുദിനങ്ങള്‍ ആസ്വദിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്.
 

ഹിമാലയത്തിന്റെ മടിത്തട്ടില്‍ സൗന്ദര്യത്തോടെ കിടക്കുന്ന ലോഹാഘട്ട് ഒരിക്കല്‍ എത്തുന്നവരെ വീണ്ടും വീണ്ടും ആകര്‍ഷിക്കുന്ന സ്ഥലമാണ്. ഇത്രയോറെ മനോഹരമാണെങ്കിലും സഞ്ചാരികള്‍ക്കിടയില്‍ ഇവിടം അത്രപ്രശസ്തമല്ല.

ഹിമാലയ താഴ് വരകളുട സൗന്ദര്യം പലതരത്തില്‍ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായതാണ് ലോഹാഘട്ടിലുള്ളത്. ഇവിടുത്തെ പ്രകൃതി സൗന്ദര്യം എടുത്തുപറയേണ്ടതു തന്നെയാണ്. മഞ്ഞു പുതച്ചു കിടക്കുന്ന താഴ്വരകളും മാനം മുട്ടി നില്‍ക്കുന്ന മരങ്ങളും മലനിരകളും മഞ്ഞിനുള്ളലായിരിക്കുന്ന വീടുകളും ഒക്കെ ഇവിടുത്തെ പ്രത്യേകതയാണ്.
 

 

മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളെവെച്ച് നോക്കുമ്പോള്‍ ഉള്ള അത്രയും ബഹളങ്ങളും തിരക്കുകളും ഇല്ലാത്ത ഇവിടം ഉറങ്ങുന്ന നഗരം എന്നാണ് അറിയപ്പെടുന്നത്.

തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും എല്ലാം മാറി നിന്ന് കുറച്ച് ദിവസങ്ങള്‍ ശാന്തമായും റിലാക്‌സ് ചെയ്തും ചിലവഴിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ് ലോഹാഘട്ട്. ആരും ശല്യപ്പെടുത്താനും ചോദ്യം ചെയ്യാനുമില്ലാതെ അലസമായി പ്രകൃതിഭംഗി ആസ്വദിക്കാന്‍ പറ്റിയ മികച്ച സ്ഥലങ്ങളില്‍ ഒന്നാണിത് എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.
 

ആളുകള്‍ തിരക്കുകളില്‍ നിന്നും മോചനം നേടിയാണ് ഇവിടെ എത്തുന്നതെങ്കിലും കാഴ്ചകളില്‍ താല്പര്യമുള്ളവര്‍ക്ക് പോകാന്‍ പറ്റിയ ധാരാളം സ്ഥലങ്ങളും ഇവിടെ ഉണ്ട്. ശ്യാമളാ താല്‍, ദേവിധുര, അബ്ബോട്ട് മൗണ്ട്, വനാസുര്‍ ഫോര്‍ട്ട്, മായാവതി ആശ്രമം, ഗല്‍ചൗര,ഫോര്‍ട്ടി വില്ലേജ് തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

ഉത്തരാഖണ്ഡിന്റെ എല്ലാഭാഗത്തു നിന്നും ലോഹാഘട്ടിലേക്ക് ബസ് സര്‍വ്വീസുകള്‍ ഉണ്ട്. നൈനിറ്റാളില്‍ നിന്നും 140 കിലോമീറ്ററും മുസൂറിയില്‍ നിന്ന് 457 കിലോമീറ്ററും ദൂരമാണ് ഉള്ളത്.