നഗരമധ്യത്തിലെ പച്ചക്കൂടാരം ഇത് മാധ് ഐലന്‍ഡ്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നഗരമധ്യത്തിലെ പച്ചക്കൂടാരം ഇത് മാധ് ഐലന്‍ഡ്‌

നഗമമധ്യത്തിലെ പച്ചപ്പ് നമ്മള്‍ കേരളീയര്‍ക്ക് അത്ര വലിയ പുതുമയൊന്നുമല്ല.എന്നാല്‍ കുറച്ചങ്ങ് കര്‍ണ്ണാടകയിലേക്കോ തമിഴ്‌നാട്ടിലേക്കോ അല്ലെങ്കില്‍ മഹാരാഷ്ട്രയോ മധ്യപ്രദേശിലേക്കോ ഒക്കെ കടക്കുമ്പോഴാണ് നമ്മടെ പച്ചപ്പിന്റെയും ഹരിതാഭയുടെയും ഒക്കെ വില മനസ്സിലാകുന്നത്. ഉറങ്ങാത്ത നഗരമെന്നും സ്വപ്നങ്ങളുടെ നഗരമെന്നും ഒക്കെ അറിയപ്പെടുന്ന മുംബൈയിലും ഇങ്ങനെ ഒരിടമുണ്ട്. പച്ചപ്പ് മാത്രമല്ല അവിടെയുള്ളത്.കൂടെ തലയുര്‍ത്തി നില്‍ക്കുന്ന ഒരു കോട്ടയും.ബോളിവുഡ് സിനിമകള്‍ക്കും സീരിയലുകള്‍ക്കും ലൊക്കേഷനാകുന്ന മാധ് ഐലന്റിനെയും അവിടുത്തെ കോട്ടയെയും കുറിച്ച് അറിയാം.

മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമാക്കിയ നിരവധി ഗ്രാമങ്ങളും കുറേ കൃഷിഭൂമികളും ചേര്‍ന്ന മുംബൈയില്‍ അറബിക്കടലിനോട് ചേര്‍ന്നു കിടക്കുന്ന സ്ഥലമാണ മാധ് ഐലന്റ് എന്നറിയപ്പെടുന്നത്. മാധ് ഐലന്റിന്റെ പടിഞ്ഞാറു ഭാഗം അറബിക്കടലും കിഴക്ക് മലഡ് പോഷക നദിയും ആണുള്ളത്. കൂടാതെ ഇവിടെ ബീച്ചുകളും കാണാന്‍ സാധിക്കും. ഏറങ്കല്‍ ബീച്ച്,ധനാ പാനി ബീച്ച്, സില്‍വര്‍ ബീച്ച്, അക്‌സ ബീച്ച് തുടങ്ങിയവയാണ് ഇതിനു സമീപമുള്ള ബീച്ചുകള്‍.

മലാടു നിന്നും ബോറിവിലിയില്‍ നിന്നുമാണ് മാധ് ഐലന്റിലേക്ക് എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്നത്. ബസ് സര്‍വ്വീസ് കൂടാതെ ഓട്ടോയും ഫെറിയും ഇവിടേക്ക് എത്താന്‍ സഹായിക്കുന്നു. മുംബൈയില്‍ നിന്നും മാധ് ഫോര്‍ട്ടിലേക്ക് 32.7 കിലോമീറ്റര്‍ ദൂരമാണുള്ളത്