മോട്ടി ബാഗ് പാലസ്-ലോകത്തിലെ ഏറ്റവും വലുപ്പമുള്ള താമസ സ്ഥലം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മോട്ടി ബാഗ് പാലസ്-ലോകത്തിലെ ഏറ്റവും വലുപ്പമുള്ള താമസ സ്ഥലം

ലോകത്തിലെ ഏറ്റവും വലുപ്പമുള്ള താമസ്സഥലം എന്ന പേരിലാണ് പാട്യാലയിലെ മോട്ടി ബാഗ് പാലസ് അറിയപ്പെടുന്നത്. 15 ഊണു മുറികളും വലിയ ഒരു കൃത്രിമ തടാകവും അതില്‍ ഒരു തൂക്കുപാലവും ഒക്കെയുള്ള ഈ കൊട്ടാരം രണ്ടു ഭാഗങ്ങളായാണ് പണികഴിപ്പിച്ചത്. 1840 കളിലാണ് കൊട്ടാരത്തിന്റെ ആദ്യഭാഗം നിര്‍മ്മിക്കുന്നത്. പാട്യാല മഹാരാജാവാണ് ഇതിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്കിയത്. പിന്നീട് മഹാരാജാ ഭൂപീന്ദര്‍ സിംഗിന്റെ കാലത്ത് 1920 കളിലാണ് ഇത് കൂടുതല്‍ ഭാഗങ്ങള്‍ ചേര്‍ത്ത് പുതുക്കി നിര്‍മ്മിക്കുന്നത്.

മുഴുവനായും നോക്കുമ്പോള്‍ ആയിരത്തിലധികം മുറികളുള്ള ഈ കൊട്ടാരം 400 ഏക്കറിലധികം സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്.കൊട്ടാരത്തിനു ചുറ്റുമായി വലിയ മുഗള്‍ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു കൊട്ടാരവും കാണുവാന്‍ സാധിക്കും.

1940 കളുടെ അവസാനം വരെ പാട്യാല രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായി ഇവിടം പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം നാട്ടുരാജ്യങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഈ കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണുണ്ടായത്. ഏറ്റെടുത്തതിനു ശേഷം പല നവീകരണങ്ങളും കൊട്ടാരത്തില്‍ നടത്തി.

മഹാരാജ യാദവീന്ദ്ര സിംഗിന്റെ ഇവിടം സ്‌പോര്‍ട്‌സ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന് ആവശ്യത്തെത്തുടര്‍ന്ന് അതിനായി വിട്ടു നല്കി. ഇപ്പോള്‍ ഇവിടം നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍സായി പ്രവര്‍ത്തിക്കുകയാണ്.
 

പാട്യാലയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഇവിടുത്തെ പാട്യാല പൈതൃക ഉത്സവം. പാട്യാല ടൂറിസത്തിന്റെ അവിഭാജ്യ ഘടകമാണ് ഈ ഉത്സവം. എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തില്‍ സംഘടിപ്പിക്കാറുള്ള ഈ പൈതൃകമേള സമീപത്തും വിദൂരത്തുമുള്ള കലാ സംഗീത പ്രേമികള്‍ക്ക് അവഗണിയ്ക്കാനാവാത്ത പ്രലോഭനമാണ്. പത്ത് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കരകൌശലമേളയാണ് ആളുകളെ ഏറ്റവും കൂടുതല്‍ വിസ്മയിപ്പിക്കുന്നത്. മോട്ടി ബാഗ് പാലസിന്റെ ഒരു ഭാഗത്തായാണ് ഇത് നടക്കുക.

ഗ്രീഷ്മവും വര്‍ഷവും ശിശിരവും പ്രധാന ഋതുക്കളാവുന്ന ഉഷ്ണമേഖലാ കാലാവസ്ഥയാണ് പാട്യാലയില്‍ അനുഭവപ്പെടാറുള്ളത്. ഒക്ടോബറിനും മാര്‍ച്ചിനുമിടയിലെ സമയമാണ് ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഈ സമയത്ത് തണുത്ത ഇളംകാറ്റും പ്രസന്നമായ കാലാവസ്ഥയുമായിരിക്കും പട്ടണത്തില്‍ അനുഭവപ്പെടുക. എന്നാല്‍ ചൂടുകാലങ്ങളില്‍ കനത്ത ചൂടും തണുപ്പു കാലങ്ങളില്‍ കനത്ത ശൈത്യവും അനുഭവപ്പെടുന്ന സംസ്ഥാനമാണ് പഞ്ചാബ്. അതുകൊണ്ട് ഇവിടം സന്ദര്‍ശിക്കുന്നതിനു മുന്നേ ആവശ്യമായ മുന്‍കരുതലുകള്‍ എല്ലാ കാര്യങ്ങളിലും എടുക്കുവാന്‍ ശ്രദ്ധിക്കുക.

 


LATEST NEWS