മൂന്നാറിലേക്ക് ഒരു യാത്ര പോവാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മൂന്നാറിലേക്ക് ഒരു യാത്ര പോവാം

മൂന്നാറിന്റെ സൗന്ദര്യം വർണ്ണനകൾക്കും അതീതമാണ്.മൂന്നാറിലേക്ക് യാത്ര പോവാനായി ആഗ്രഹിക്കാത്തവരായ ആരും തന്നെ ഇല്ല .എത്ര പോയാലും മതിവരാത്ത ഒരിടമാണ് മൂന്നാർ .ഇടുക്കി ജില്ലയിലാണ് മൂന്നാർ. കോളേജിൽ നിന്നായാലും സ്കൂളിൽ നിന്നായാലും യാത്ര പോവാനായ് തിരഞ്ഞെടുക്കുന്നത് മുന്നാറിലേക്കാണ്. മൂന്നാറിന്റെ ഭംഗിയും കാലാവസ്ഥയുമാണ് മൂന്നാറിന്റെ പ്രത്യേകത.

  

തേയില തോട്ടങ്ങള്‍, കാന്‍വാസില്‍ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകള്‍, മഞ്ഞുപുതച്ച വഴികള്‍. ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും. വര്‍ണനകളിലൊതുക്കാനാകില്ല മൂന്നാറിന്റെ സൗന്ദര്യം. കണ്ണിനേയും മനസിനേയും ഒരുപോലെ വിസ്മയിപ്പിക്കും മൂന്നാറിന്റെ കാഴ്ചകള്‍. കരിമ്ബാറ കൂട്ടങ്ങള്‍ക്കിടയിലൂടെ വെള്ളിയാഭരണം പോലെ ഒഴുകിയിറങ്ങുന്ന നീര്‍ച്ചാലുകള്‍.  തണുപ്പിന്റ ലഹരിയും കാഴ്ചയുടെ കൗതുകവും നിറഞ്ഞ യാത്ര. മൂന്നാറിലെത്തുന്നവര്‍ മറക്കരുത് .

ആദ്യ കാഴ്ച ശ്രീനാരായണപുരം വെള്ളച്ചാട്ടം. വിദേശികള്‍ ഉള്‍പ്പെടെ സഞ്ചാരികളുടെ മനംകവരുന്ന ശ്രീനാരായണപുരം വെള്ളച്ചാട്ടം. അടിമാലി രാജാക്കാട് വഴിയില്‍ നിന്നും പന്നിയാര്‍ റൂട്ടില്‍ കുഞ്ചിത്തണ്ണി റോഡിലൂടെ സഞ്ചരിച്ചാല്‍ ശ്രീനാരായണപുരം വെള്ളച്ചാട്ടത്തിലെത്താം. വേനല്‍ക്കാലത്ത് വെള്ളച്ചാട്ടത്തിന്റെ ശക്തി കുറഞ്ഞ് പാറ കള്‍ക്കിടയിലൂടെ അരുവിയായി ഒഴുകുന്നു.

വെള്ളച്ചാട്ടത്തിനോട് ചേര്‍ന്നുള്ള െചറിയ ക്ഷേത്രവും താമരക്കുളവുമുണ്ട്. കൂടാതെ ചോക്ലേറ്റുകളും കൗതുക വസ്തുക്കളും വില്‍ക്കുന്ന ചെറിയ കച്ചവടക്കാരും. കുറച്ചു കൂടി ഡ്രൈവ് ചെയ്ത് പോയാല്‍ ബ്രിട്ടീഷ് ഭരണകാലത്ത് പണികഴിപ്പിച്ച തൂക്കുപാലത്തില്‍ എത്താം. തൂക്കു പാലത്തില്‍ കയറി നിന്നാല്‍ പൊന്മുടി ഡാം കാണാം. പന്നിയാറില്‍ കുറുകെ നിര്‍മിച്ചിരിക്കുന്ന ഈ ഡാം മനോഹരമായ ദൃശ്യമാണ്.

അടുത്ത കാഴ്ച എക്കോ പോയിന്റാണ്. പറയുന്നതെല്ലാം തിരിച്ചു നല്‍കുന്ന എക്കോ പോയിന്റ്. ഡാമിന്റെ വെള്ളക്കെട്ടിനടുത്തായിട്ടാണ് എക്കോ പോയിന്റ്. ‌ജീപ്പ് സവാരിയുടെ അവസാനമെത്തുന്നത് നാടുകാണിയിലാണ്. നാടുകാണിയില്‍ നിന്നും നോക്കിയാല്‍ മൂന്നാറിന്റെ സൗന്ദര്യവും മുഴുവന്‍ ആസ്വദിക്കാം.


LATEST NEWS