നോഹ്കാളികൈ വെള്ളച്ചാട്ടം കാണാൻ പോകാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നോഹ്കാളികൈ വെള്ളച്ചാട്ടം കാണാൻ പോകാം

ബംഗ്ളദേശിന്റെയും ഭൂട്ടാന്റെയും ഇടയ്ക്കുള്ള വെള്ളച്ചാട്ടമാണിത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടത്തിൽ ഒന്നായ ഇതിനു 1110 അടിയാണ് ഉയരം. കാടിന്റെ ഏതോ ഇടങ്ങളിൽ നിന്നും ആവിര്‍ഭവിച്ച് ഒരു കുഴലിൽ നിന്നെന്ന പോലെ വലിയ മലയിൽ നിന്നും താഴേയ്ക്ക് കുതിച്ചൊഴുകുന്ന ഈ പ്രവാഹത്തിന്റെ ഭംഗി പറഞ്ഞറിയിക്കാനാകില്ല. വളരെ പ്രത്യേകതകൾ നിറഞ്ഞ ഈ വെള്ളച്ചാട്ടത്തിന്റെ പേരിനും ഉണ്ടൊരു കഥ പറയാൻ. കാലീക്കായി എന്ന ഒരു പെൺകുട്ടിയുടെ ഭർത്താവ് ആകസ്മികമായി കൊല്ലപ്പെടുന്നു, ഒപ്പം മകളും. മകളുടെ മുറിഞ്ഞ വിരലുകൾ സ്ത്രീയ്ക്ക് ഈ നദിയിൽ നിന്നും ലഭിച്ചപ്പോൾ കാ ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നും താഴേയ്ക്ക് ചാടി. അതിനു ശേഷമാണ് ഇതിനു ഈ പേര് ലഭിച്ചതെന്ന് കരുതപ്പെടുന്നു. എന്തുതന്നെയായാലും അതിമനോഹരമാണ് ഇവിടുത്തെ ട്രെക്കിങ്ങ് ഏരിയകൾ. ചാട്ടത്തിന്റെ അടിയിൽ നിന്നും നാടാകെട്ടിയ സ്ഥലങ്ങളിലേക്ക് ആളുകൾക്ക് നടന്നു കയറാനാകും.മെയ് മുതൽ സെപ്റ്റംബർ വരെയുള്ള മഴക്കാലത്ത് ഇവിടം സന്ദർശിക്കുന്നതാണ് നല്ലത്.        


LATEST NEWS