ലോക സ്മാര്‍ട്ടായി ജയ്പൂര്‍....ചരിത്രം ഉറങ്ങുന്ന മണ്ണ്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോക സ്മാര്‍ട്ടായി ജയ്പൂര്‍....ചരിത്രം ഉറങ്ങുന്ന മണ്ണ്‌

123 രാജ്യങ്ങളില്‍ നിന്നുള്ള 600 സ്മാര്‍ട് സിറ്റികളില്‍ ഏറ്റവും മികച്ചവയെ കണ്ടെത്തുന്ന മത്സരത്തില്‍ മികച്ച 6 സ്മാര്‍ട്ട് സിറ്റികളില്‍ ഒന്നായത് ജയ്പൂര്‍ ആയിരുന്നു.അതും ചെന്നൈയും മുബൈയും പിന്തള്ളി.ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാന്റെ തലസ്ഥാനമാണ് ജയ്പൂര്‍

.പുരാതന ഇന്ത്യയിലെ ആദ്യ പ്ലാന്‍ഡ് സിറ്റി അഥവാ ആസൂത്രിത നഗരമാണ് ജയ്പൂരെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. 1876ല്‍ വെയില്‍സ് രാജകുമാരന്‍ ജയ്പൂര്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ നഗരം പിങ്ക് നിറത്തില്‍ അലങ്കരിച്ചു.ഇന്ന് ജയ്പൂര് അറിയപ്പെടുന്നത് പിങ്ക് സിറ്റി എന്നാണ്.നഗത്തിന്റെ മുന്‍ഭരണാധികാരിയായുടെ ആസ്ഥാനം സിറ്റി പാലസ്,കാറ്റിന്റെ മാളിക ഹവാ മഹല്‍,രജപുത്ര ശൈലിയിലെ 953 ജനലുള്ള മാളിക,ലോകത്തേറ്റവും വലിയ സൂര്യഘടികാരമുള്ള ജന്തര്‍ മന്ദിര്‍,ഗംഗാജലി എന്നറിയപ്പെടുന്ന 345 കിലോ ഭാരമുള്ള ഭീമാകാരമായ വെള്ളിക്കുടങ്ങള് ,ഇപ്പോഴാണേല് 50 കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ ഹോട്ട്‌സ്‌പോട്ട് അഠക്കം നിരവധി നൂതനസേവനങ്ങള്‍ ജയ്പൂര്‍ സ്മാര്‍ട് തന്നെയാണ്‌