ശങ്കര്‍പൂര്‍ : ബീച്ചുകളുടെ പട്ടണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശങ്കര്‍പൂര്‍ : ബീച്ചുകളുടെ പട്ടണം

ഇന്ത്യയുടെ കിഴക്കൻതീരത്തുള്ള സംസ്ഥാനമാണ്‌ സാഗരങ്ങളാല്‍ ചുറ്റപ്പെട്ട പശ്ചിമബംഗാള്‍. ബംഗാൾ ഉൾക്കടലിന്‍റെ ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന കടലോരങ്ങൾ സഞ്ചാരികളെ മോഹിപ്പിക്കുന്ന വശ്യതയുള്ളവയാണ്. കടലോരങ്ങളുടെ സ്വന്തം ഭവനമായ പശ്ചിമബംഗാളില്‍ കൊല്‍ക്കത്ത നഗരത്തിന്‍റെ പ്രാന്തപ്രദേശത്തു നിന്നും മാറി മനോഹരമായ ചെറുപട്ടണമുണ്ട്. ശങ്കര്‍പൂര്‍. ബീച്ചുകളുടെ പട്ടണം.പശ്ചിമ ബംഗാളിന്‍റെ കിഴക്കൻ മെഡിനിപൂർ ജില്ലയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

 കടലിനോട് ചേര്‍ന്നും കടലിലേക്കിറങ്ങിയും കിടക്കുന്ന പശ്ചിമബംഗാളിന്റെ മുഖ്യ ആകര്‍ണം അതിമനോഹരമായ ബീച്ചുകള്‍ത്തന്നെ. കൊല്‍ക്കത്തയില്‍ നിന്നും ശങ്കര്‍പൂരിലേയ്ക്കുള്ള റോഡുയാത്ര വളരെ മികച്ചതാണ്. കൊല്‍ക്കത്തയില്‍ നിന്നും 176 കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ചാല്‍ ശങ്കര്‍പൂര്‍ എന്ന കടലോര ഗ്രാമത്തിലെത്താം. ബീച്ചുകളുടെ പട്ടണം എന്നാണ് ശങ്കര്‍പൂര്‍ അറിയപ്പെടുന്നതുതന്നെ. കൊല്‍ക്കത്ത നഗരത്തിന്റെ തിരക്കുകളോ ബഹളങ്ങളോ ഇല്ലാത്ത ശാന്തമായ ബീച്ചുകളുടെ പട്ടണം. കാലഭേദമില്ലാതെ സന്ദര്‍ശകരെ സ്വീകരിക്കുന്ന നഗരമാണ് ശങ്കര്‍പൂര്‍ .

മെഡ്‌നിപൂര്‍ ജില്ലയിലെ തീരപ്രദേശത്തുനിന്നും 14 കിലോമീറ്റര്‍ മാറിയാണ് ശങ്കര്‍പൂര്‍. വര്‍ഷംതോറും നിരവധി ആളുകള്‍ സന്ദര്‍ശിക്കുന്ന കടലോരങ്ങളില്‍ ഒന്നാണ് ഡിഘയിലെ ബീച്ചുകളും. ശാന്തമായ അന്തരീക്ഷവും തുറസ്സായ തീരവും വിശാലമായ ആകാശവും ഒന്നിക്കുന്ന സ്ഥലമാണിത്. കൊല്‍ക്കത്തയില്‍ നിന്നുള്ള യാത്രയില്‍ ഡിഘ മുതല്‍ സഞ്ചാരികള്‍ക്കായി കാഴ്ചയുടെ അത്ഭുതങ്ങള്‍ കാത്തുസൂക്ഷിക്കുന്നുണ്ട് ഈ കടല്‍ത്തീരങ്ങള്‍. ചെറുവഞ്ചികളുമായി മത്സ്യബന്ധനത്തിന് കടലിലേക്ക് നീങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ കൂട്ടവും ഇവിടുത്തെ പതിവ് കാഴ്ചകളിലൊന്നാണ്. 

സ്വദേശത്തും വിദേശത്തും നിന്നുമെത്തുന്ന നിരവധി ആളുകൾ ഒരേപോലെ സന്ദർശിക്കുന്ന കടലോരങ്ങളിൽ ഒന്നാണ് ദിഘ ബീച്ച്. പ്രകൃതിയുടെ  സൗന്ദര്യത്തിൽ സ്വയം മറക്കാന്‍ ഇഷ്ടപ്പെടുന്ന ആരും   തീർച്ചയായും  ദിഘാ ബീച്ച് സന്ദർശിക്കണം.  ദിഘാ -കടലോര പ്രേദേശത്തിൽ നിന്നും 14 കിലോമീറ്റർ അകലെയുള്ള ചെറിയ കടലോര ഗ്രാമമാണ് ശങ്കര്‍പൂര്‍ . ബീച്ച് റിസോർട്ട് നഗരമാണ് ശങ്കർപൂർ. . നഗര ജീവിതത്തിന്‍റെ ശബ്ദ കോലാഹലങ്ങളിൽ നിന്ന് അകന്ന് മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും ശാന്തമാക്കുന്ന വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്.

ശങ്കർപൂർ നഗരം വർഷത്തിലുടനീളം സന്ദർശനത്തിന് അനുയോജ്യമായ സ്ഥലമാണ് . എന്നിരുന്നാലുംന്‍ ശങ്കർപൂർപട്ടണം സന്ദർശിക്കാൻ പറ്റിയ സമയം സെപ്തംബർ മുതൽ മാർച്ചിന്‍റെ അവസാനം വരെയാണ്. ശങ്കര്‍പൂര്‍ പട്ടണത്തിന്‍റെ തുടക്കം ദിഘാ ബീച്ചാണ്.   കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് ശങ്കർപൂരിലേക്ക് എത്തിച്ചേരാനായി 184 കിലോമീറ്റർ ദൂരമുണ്ട്. റെയിൽ മാർഗമാണ് യാത്രയെങ്കിൽ ശങ്കർപൂരിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള റാംനഗർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങാം. സ്റ്റേഷനിൽ നിന്ന് ടാക്സിയിൽ   ശങ്കർപൂർ ടൗണില്‍ എത്താം. റോഡ് മാർഗമാണ് സഞ്ചാരമെങ്കിൽ കൊൽകത്തയുടെ സമീപന പ്രദേശത്തുള്ള എല്ലാ പട്ടണങ്ങളിൽ നിന്നും ബസ്സുകളും ടാക്സികളുമൊക്കെ ലഭ്യമാണ്. കൊൽക്കത്തയിൽ നിന്ന് 176 കിലോമീറ്റർ അകലെയായാണ് ശങ്കര്‍പൂര്‍ നഗരം സ്ഥിതി ചെയ്യുന്നത്.


LATEST NEWS