പൂര്‍ത്തിയാകാത്ത പുണ്യ ക്ഷേത്രം...!!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൂര്‍ത്തിയാകാത്ത പുണ്യ ക്ഷേത്രം...!!!

ക്ഷേത്രങ്ങള്‍ ഭാരത കലാനൈപുണ്യത്തിന്റെ മുഖമുദ്രയാണ്. നിര്‍മ്മാണത്തിലെ വൈവിധ്യം കൊണ്ടും പ്രതിഷ്ഠ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും ഒക്കെ വ്യത്യസ്തങ്ങളായ ഒട്ടേറ ക്ഷേത്രങ്ങളുണ്ട് നമ്മുടെ നാട്ടില്‍. ഇത്തരം ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് മധ്യപ്രദേശിലെ ഭോജ്പ്പൂരിലെ ഭോജേശ്വര ക്ഷേത്രം. ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മാണം തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാത്തത് എന്ന അപൂര്‍വ്വത ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.നിര്‍മ്മാണം പാതിവഴിയില്‍ മുടങ്ങിയെങ്കിലും ആ അപൂര്‍ണതയാണ് ഭോജ് രാജാവിന്റെ കാലത്തെ ഈ ക്ഷേത്രത്തിന്റെ പൂര്‍ണതയായി കണക്കാക്കി പോരുന്നത്.പൂര്‍ത്തിയാക്കാത്ത ക്ഷേത്രമാണെങ്കിലും ഇന്ത്യയിലേറ്റവും വലുപ്പമുള്ള ശിവ ലിംഗങ്ങളിലൊന്ന് ഭോജേശ്വരയിലേതാണ്.18 അടിയഉയരവും 7.5 അടി വിസ്ത്രിതിയുമുള്ള ഒറ്റക്കല്ല് ശിവലിംഗം.നിര്‍മ്മിച്ച ക്ഷേത്രഭാഗങ്ങളൊക്കെ കരിങ്കല്ലാല്‍ തീര്‍ത്തിരിക്കുന്നതാണ്.11,13 നൂറ്റാണ്ടുകളിലെ വാസ്തുവിദ്യയിലും നിര്‍മ്മാണ വൈദഗ്ധ്യവും തെളിഞ്ഞുകാണാം.പുറം ഭിത്തിയില്ലാത്ത മകുടം ചരിഞ്ഞ രീതിയിലാണ് നിര്മ്മാണം.ക്ഷേത്ര പൂര്‍ത്തീകരണത്തിനായി കൂട്ടിയിട്ടിരിക്കുന്ന കല്ലുകളും കാണാം.ആര്‍ക്കിയേളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴില്‍ 2006 മുതല്‍ ഈ ക്ഷേത്രം സംരക്ഷിക്കപ്പെടുന്നുണ്ട്.


LATEST NEWS