കായല്‍ത്തീരത്തെ സൗധത്തില്‍ അന്തിയുറങ്ങാം...ടെക്കികള്‍ക്കായി ഒരു ആകര്‍ഷകമായ പാക്കേജ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കായല്‍ത്തീരത്തെ സൗധത്തില്‍ അന്തിയുറങ്ങാം...ടെക്കികള്‍ക്കായി ഒരു ആകര്‍ഷകമായ പാക്കേജ്

കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന അഷ്ടമുടക്കയലിന്റെ തീരത്ത് മഴത്തുള്ളികളുടെ സൗന്ദര്യം ആസ്വദിച്ച് ഒരു രാത്രി അന്തിയുറങ്ങാം...അതും രാജകീയ സൗകര്യങ്ങളില്‍. അഷ്ടമുടിക്കായലിന്റെ തീരത്തുള്ള കൊല്ലം റാവിസ് ഹോട്ടല്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ക്കുവേണ്ടി നല്‍കുന്ന ഈ ഓഫര്‍ ജൂലൈ മൂന്നു വരെ മാത്രമാണ്. ഈ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെറും 3250 രൂപയ്ക്കാണ് പ്രഭാതഭക്ഷണം ഉള്‍പ്പടെ ഒരു ദിവസത്തെ താമസസൗകര്യം മണ്‍സൂണ്‍ ടൂറിസവുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്.

ഒപ്പം ഹൗസ്‌ബോട്ടിലെ കായല്‍സവാരിയും, കായല്‍ വിനോദങ്ങളായ കയാക്, കനോയിസ്,വാട്ടര്‍ സ്‌കേറ്റ്‌സ് എന്നിവയും ഈ പാക്കേജിനൊപ്പം ആസ്വദിക്കും. ആയുര്‍വ്വേദ മസ്സാജുള്‍പ്പടെയുള്ള സുഖചികില്‍സയും അതിഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഭക്ഷണത്തിനും മറ്റും 30 ശതമാനത്തിന്റെ ഡിസ്‌കൗണ്ടും റാവിസ് ഹോട്ടല്‍ നല്‍കുന്നു. 

 

 

തിരുവിതാംകൂര്‍ ശൈലിയും കോളോണിയല്‍ കാലത്തെ ശൈലിയും ഇടകലര്‍ത്തി പൂര്‍ണ്ണമായും പ്രകൃതിയോടിണങ്ങി നിര്‍മ്മിച്ചിരിക്കുന്ന ഹോട്ടലില്‍ ഏകദേശം 90ഓളം മുറികള്‍, 9 സ്യൂട്ട് റൂമുകള്‍, കോട്ടേജുകള്‍, നീന്തല്‍കുളങ്ങള്‍, ഒഴുകുന്ന ഭക്ഷണശാലകള്‍ എന്നിങ്ങനെ ആഡംബരപൂര്‍ണ്ണമായ എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക

THE RAVIZ RESORT & SPA ASHTAMUDI

Thevally, Mathilil P.O, Kollam 691601, Kerala, India

Phone: +91 474 2751111

Rahul :  9072510888 

 

.


LATEST NEWS