കല്ലുകള്‍ കഥപറയുന്ന ശ്രീരാമന്‍റെ കോട്ട

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കല്ലുകള്‍ കഥപറയുന്ന ശ്രീരാമന്‍റെ കോട്ട

ജാര്‍ഖണ്ഡിന്റെ ഏറ്റവും വലിയ വിനോദസഞ്ചാര ആകര്‍ഷണങ്ങളിലൊന്നാണ് രാംഗഡ്. ശ്രീരാമന്റെ കോട്ടയെന്ന് അറിയപ്പെടുന്ന രാംഗഡ്. കല്ലുകള്‍ കഥപറയുന്ന കാലം മുതലുള്ള ചരിത്രത്തില്‍ ഇടംനേടിയിട്ടുള്ള രാംഗഡിന്റെ കഥകള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും തീരുന്നില്ല എന്നുള്ളത് മറ്റൊരു വിസ്മയമാണ്. ഗുപ്തരാജാക്കന്‍മാരും മുസ്ലീം ഭരണാധികാരികളും ബ്രിട്ടീഷുകാരും ഭരിച്ചിട്ടുള്ള ഇവിടം ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വ്യവസായ നഗരങ്ങളിലൊന്നാണ്.

രാംഗഡിന്റെ ഹൃദയഭാഗത്തായി ദാമോദര്‍ നദിയിലാണ് മഹാത്മാ ഗാന്ധി ഘട്ട് സ്ഥിതി ചെയ്യുന്നത്. മഹാത്മാ ഗാന്ധി കോണ്‍ഗ്രസ് സമ്മേളനത്തിന്റെ ഭാഗമായി 1840 ല്‍ ഇവിടെ എത്തിയിരുന്നത്രെ. അതിന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ പേരിലുള്ള സ്മാരകവും ഇവിടെ കാണാന്‍ സാധിക്കും.

ഇന്ത്യയിലെ ആദ്യത്തെ തെര്‍മ്മല്‍ പവര്‍ പ്ലാന്റ് പദ്ധതിയായ പട്രതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വെള്ളം നല്കുന്ന പട്രതു ഡാം ഇവിടുത്തെ മറ്റൊരാകര്‍ഷണമാണ്. തണുപ്പുകാലങ്ങളില്‍ ധാരാളം സഞ്ചാരികള്‍ എത്തുന്ന ഇവിടം മികച്ച ഒരു ടൂറിസം സ്‌പോട്ടും കൂടിയാണ്. ഇവിടെനിന്നുള്ള സൂര്യോദയവും സൂര്യാസ്തമയവും പ്രശസ്തമാണ്.

രാംഗഡിനു ചുറ്റുമുള്ള കാഴ്ചകളില്‍ പ്രധാനപ്പെട്ടതാണ് ഇവിടുത്തെ വെള്ളച്ചാട്ടങ്ങള്‍ .വീട്ടുകാരോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും സന്ദര്‍ശിക്കാന്‍ പറ്റിയതാണ് ഇത്. എല്ലാ വെള്ളച്ചാട്ടങ്ങളും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഒറ്റ യാത്രയില്‍ ഇവയെല്ലാം കാണാന്‍ സാധിക്കും.