സൂര്യനെല്ലി മലകളിൽ സൂര്യൻ എത്തില്ലേ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സൂര്യനെല്ലി മലകളിൽ സൂര്യൻ എത്തില്ലേ?

സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രശ്‌സ്തമായ ഒരു സ്ഥലമാണ് സൂര്യനെല്ലി. വാല്‍പ്പാറയും മസിനഗുഡിയും മീശപ്പുലിമലയും ഒക്കെ കണ്ടുമടുത്ത സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന സ്ഥലം തന്നെയാണ്  സൂര്യനെല്ലി.

മൂന്നാറില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹരമായ സ്ഥലമാണ് സൂര്യനെല്ലി. ഇടുക്കി ജില്ലയിലെ ചിന്നക്കനാലില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ദേവീകുളത്തോട് ചേര്‍ന്നാണ് കിടക്കുന്നത്. സഞ്ചാരികള്‍ക്കിടയില്‍ പെട്ടന്ന് പ്രശസ്തമായ ഒരിടം കൂടിയാണ് ഇവിടം

 

സൂര്യന്‍ എത്താത്ത, പ്രകാശം കടന്നു വരാത്ത സൂര്യനെല്ലി ഇന്ന കേരളത്തിലെ, പ്രത്യേകിച്ച് ഇടുക്കിയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. ഒരു കാലത്ത് ശബരിമലയിലേക്കുള്ള കാനനപാത കടന്നു പോകുന്ന സ്ഥലങ്ങളില്‍ ഒന്നായിരുന്നുവത്രെ ഇവിടം. എന്നാല്‍ കഠിന വനങ്ങളാല്‍ നിറഞ്ഞിരുന്ന ഇവിടെ സൂര്യപ്രകാശം താഴേക്ക് പതിക്കില്ലായിരുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് സൂര്യന്‍, ഇല്ല എന്നീ രണ്ടു വാക്കുകളില്‍ നിന്നാണ് സൂര്യനെല്ലി എന്ന സ്ഥലനാമം ഉണ്ടായത് എന്നാണ് പറയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1412 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പശ്ചിമഘട്ടത്തിന്റെ ഭാഗം കൂടിയാണ്.


പശ്ചിമഘട്ടത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു സ്ഥലം ആയതുകൊണ്ടുതന്നെ ഇവിടെ ധാരാളം വെള്ളച്ചാട്ടങ്ങളും മറ്റ് ജലാശയങ്ങളും കാണുവാന്‍ സാധിക്കും. ഇതിനുള്ള മികച്ച ഉദാഹരണമാണ് ചിന്നക്കനാല്‍ പവര്‍ ഹൗസിനു സമീപത്തുള്ള ജലാശയങ്ങള്‍. ആനയിറങ്ങല്‍ ഡാമും ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.

സൂര്യനെല്ലിയില്‍ നിന്നും 4.8 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന കൊളക്കുമല ഇവിടെ എത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ്. സമുദ്രനിരപ്പില്‍ നിന്നും 7900 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കൊളക്കുമല കേരള തമിഴ്‌നാട് അതിര്‍ത്തിയിലാണ് ഉള്ളത്. ജീപ്പ് സര്‍വ്വീസ് മാത്രം വഴി എത്തിച്ചേരാന്‍ സാധിക്കുന്ന ഈ സ്ഥലത്തിന്റെ സൗന്ദര്യം വാക്കുകള്‍ക്കു വിവരിക്കാന്‍ സാധിക്കുന്നതല്ല. മൂന്നാറില്‍ നിന്നും മൂന്നാറില്‍ നിന്നും 38 കിലോമീറ്റര്‍ അകലെയാണ് കൊളക്കുമല സ്ഥിതി ചെയ്യുന്നത്. അരമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ യാത്രയില്‍ ജീപ്പിനെ മാത്രമേ ആശ്രയിക്കാന്‍ സാധിക്കൂ.

 

ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടം ഉള്ളത് കൊളക്കുമലയിലാണ്. സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ തേയിലയ്ക്ക് പ്രത്യേക സ്വാദാണത്രെ.


LATEST NEWS