മലമേലേ തിരിവച്ചു പെരിയാറിൻ  തളയിട്ട് മിടുക്കിയായി ഇടുക്കി;  ഇടുക്കിയിൽ തീർച്ചയായും കണ്ടിരിക്കേണ്ട പത്തു സ്ഥലങ്ങൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

  മലമേലേ തിരിവച്ചു പെരിയാറിൻ  തളയിട്ട് മിടുക്കിയായി ഇടുക്കി;  ഇടുക്കിയിൽ തീർച്ചയായും കണ്ടിരിക്കേണ്ട പത്തു സ്ഥലങ്ങൾ

പോത്തൻമേട്

മൂന്നാറിലെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണിത്. മനോഹരമായ ഒരു കൊച്ചുഗ്രാമമാണിത്. മൂന്നാര്‍ ടൗണില്‍ നിന്നും 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഇവിടെയുള്ള ഒരു വ്യൂപോയിന്റില്‍ നിന്നും മൂന്നാറിന്റെ വിദൂരഭംഗി ആസ്വദിയ്ക്കാം

 

എക്കോപോയന്റ്


മൂന്നാറില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ് എക്കോ പോയിന്റ്. യുവസഞ്ചാരകള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ കേന്ദ്രം. മനോഹരമായ തടാകതീരത്താണ് മൂന്നാറിലെ എക്കോ പോയിന്റ്. നമ്മളുണ്ടാക്കുന്ന ശബ്ദത്തിന്റെ പ്രതിധ്വനികള്‍ വീണ്ടുംവീണ്ടും കേള്‍ക്കുകയെന്നത് ആരും ഇഷ്ടപ്പെടുന്ന കാര്യമാണ്. ഇവിടെയെത്തുന്ന ചെറുപ്പക്കാരുടെ പ്രധാന വിനോദവും ഇതുതന്നെയാണ്. 

 

ദേവികുളം 

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് ദേവികുളം. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ദേവികുളം മൂന്നാറില്‍ നിന്നും അടുത്താണ്. മനോഹരമായ പ്രകൃതിയും കാലാവസ്ഥയുമാണ് ഏതൊരു ഹില്‍ സ്റ്റേഷനിലെയും പോലെ ദേവികുളത്തെയും പ്രത്യേകത. 

 

 

പള്ളിവാസൽ

മൂന്നാര്‍ നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ മാറി ദേവികുളത്താണ് പള്ളിവാസല്‍ വെള്ളച്ചാട്ടമുള്ളത്, വെള്ളച്ചാട്ടം വലിപ്പം കൊണ്ട് ചെറുതാണെങ്കിലും ഇതിന്റെ കാഴ്ച മനോഹരമാണ്. ദേവികുളത്തെ മറ്റൊരു ആകര്‍ഷണമാണ് സീത ദേവി തടാകത്തിന് അടുത്തായിട്ടാണ് ഈ വെള്ളച്ചാട്ടം. 

 

 

മാട്ടുപ്പെട്ടി 

സമുദ്രനിരപ്പില്‍ നിന്നും 1700 അടി ഉയരത്തില്‍ കിടക്കുന്ന തടാകമാണിത്. നിബിഢ വനങ്ങലും പുല്‍മേടുകളുമെല്ലാമാണ് ഈ തടാകത്തിന് ചുറ്റുമുള്ള കാഴ്ച. വെറുതെ ഈ തടാകക്കരയില്‍ നില്‍ക്കുന്നതുതന്നെ മനസ്സിലെ കുളിര്‍പ്പിയ്ക്കും. പ്രകൃതിസൗന്ദര്യം ആസ്വദിയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ വിട്ടുകളയാന്‍ പാടില്ലാത്തൊരു സ്ഥലമാണിത്.  


 

 

തൂവാനം 

മറയൂരില്‍ നിന്നും 10 കിലോമീറ്റര്‍ മാറി ചിന്നാര്‍ വന്യജീവിസങ്കേതത്തിനുള്ളിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. മനോഹരമായ കാഴ്ചയാണ് വെള്ളച്ചാട്ടത്തിന്റേത്. വെള്ളിപ്പാളികള്‍പോലെ ഒലിച്ചുവീഴുന്ന വെള്ളവും ചുറ്റുമുള്ള പച്ചപ്പുമെല്ലാം കണ്ണിന് ആനന്ദം പകരുന്നതാണ്. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പറ്റിയസ്ഥലമാണിത്. 

 

ത്രിശങ്കു ഹിൽസ്

 
പീരുമേട്ടില്‍ നിന്നും 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ത്രിശങ്കു കുന്നിലെത്താം. ഈ ഭാഗത്തുനിന്നുമുള്ള ചുറ്റുപാടിന്റെ കാഴ്ച മനോഹരമാണ്. നഗരത്തിലെ തിരക്കുകളില്‍ നിന്നുമാറി പിക്‌നിക്കിനും മറ്റും പറ്റിയ സ്ഥലമാണിത്. സുഖശീതളിമയുള്ള കാറ്റും, ചുറ്റുപാടുമുള്ള കുന്നുകളുമെല്ലാം ചേര്‍ന്ന് ഈ സ്ഥലത്തെ മനോഹരമാക്കുന്നു.  

 

നാടുകാണി 

മൂന്നാര്‍ ടൗണില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ ഒരു മലയുടെ മുകളിലാണ് ഈ സ്ഥലം. സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തോളം അടി ഉയരത്തിലാണ് ഇതിന്റെ നില്‍പ്പ്. ചുറ്റുപാടുമുള്ള മലനിരകളുടെയും കാടുകളുടെയും മേടുകളുടെയുമെല്ലാം മനോഹരമായ കാഴ്ച ഇവിടെനിന്നാല്‍ കാണാം. പക്ഷിനിരീക്ഷണത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ ലൊക്കേഷനാണിത്.

 

ആനയിറങ്ങല്‍ 

മൂന്നാറില്‍ നിന്നും 22 കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ഈ സ്ഥലത്തെത്താന്‍. തേയിലത്തോട്ടങ്ങളും, അണക്കെട്ടും, തടാകവുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. ആനയിറങ്ങള്‍ തടാകവും അണക്കെട്ടും കാണാന്‍ ഏറെ സഞ്ചാരികള്‍ എത്തുന്നുണ്ട്. തടാകത്തില്‍ വെള്ളംകുടിയ്ക്കാനെത്തുന്ന കാട്ടാനക്കൂട്ടങ്ങളെയും ഇടക്കിടെ കാണാം. മൈലുകളോളും നീളുന്ന കാടുകളും, തേയിലത്തോട്ടങ്ങളും ഇവിടെകാണാം. ടാറ്റ ടീ പ്ലാന്റേഷനാണ് മറ്റൊരു ആകര്‍ഷണം. 

ആട്ടുകൽ

വെള്ളച്ചാട്ടം തന്നെയാണ് ആട്ടുകലിലെയും പ്രധാന ആകര്‍ഷണം. മൂന്നാറില്‍ നിന്നും 9 കിലോമീറ്റര്‍ മാറിയാണ് ഈ സ്ഥലം. മൂന്നാറിനും പള്ളിവാസലിനും ഇടയിലാണ് ഈ വെള്ളച്ചാട്ടം. പള്ളിവാസലിലേയ്ക്കുള്ള ട്രിപ്പില്‍ത്തന്നെ ആട്ടുകല്‍ വെള്ളച്ചാട്ടവും കാണാവുന്നതാണ്. 


LATEST NEWS