ട്രങ്കോബാര്‍...ഇന്ത്യയിലെ ഡച്ച്‌ ഗ്രാമം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ട്രങ്കോബാര്‍...ഇന്ത്യയിലെ ഡച്ച്‌ ഗ്രാമം

ഒരിക്കല്‍ പോയവരെ വീണ്ടും വീണ്ടും തേടിയെത്താന്‍ പ്രേരിപ്പിക്കുന്ന  ഒരു കുഞ്ഞു ഗ്രാമം. പോണ്ടിച്ചേരിക്കു സമീപമുള്ള ട്രങ്കോബാര്‍. നൂറ്റാണ്ടുകളുടെ കഥ പറയുന്ന ഒരു ചെറിയ മത്സ്യബന്ധന ഗ്രാമം. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം യാത്രാപ്രേമികളുടെ മനസ്സില്‍ കയറിയിട്ട്  അധിക നാളായില്ല.

ഈ ഗ്രാമം ഒരിക്കല്‍ ഡച്ചു കോളനിയായിരുന്നു. പതിനേഴാം നൂറ്റാണ്ടുവരെ പാടുന്ന തിരമാലകളുടെ നഗരം എന്നര്‍ഥമുള്ള തരംഗംബാടി എന്നായിരുന്നുവത്രെ ഇവിടം അറിയപ്പെട്ടിരുന്നത്. പിന്നീട് ഡച്ചുകാരുടെ ആധിപത്യത്തോടെയാണ് ട്രാങ്കോബാര്‍ എന്ന പേരു വരുന്നത്.

 

 

1618ല്‍ ഇവിടെയെത്തിയ ഡാനിഷ് അഡ്മിറലില്‍ നിന്നാണ് ട്രങ്കോബാറിന്റെ ഡച്ച് കഥകള്‍ക്കു തുടക്കമാകുന്നത്. ശാന്തമായ ഈ തീരത്തോടു അദ്ദേഹത്തിനു തോന്നിയ അടുപ്പം പിന്നീട് വ്യാപാരത്തിലേക്കു കടക്കുകയായിരുന്നു. തഞ്ചാവൂര്‍ മഹാരാജാവില്‍ നിന്നും സുഗന്ധവ്യഞ്ജന വ്യാപാരത്തിന് അനുമതി തേടിയ അദ്ദേഹം ഇവിടെ വ്യാപാര ആവശ്യങ്ങള്‍ക്കായി കോട്ട നിര്‍മ്മിക്കുകയുണ്ടായി. കടലിനു മുഖം കൊടുത്ത് തിരമാലകളുടെ പാട്ടില്‍ ലയിച്ചു കിടക്കുന്ന കോട്ടയും ഡച്ചാധിപത്യത്തിന്റെ അടയാളമാണ്

രണ്ടര നൂറ്റാണ്ടോളം നീണ്ടു നിന്ന് ഈ ഭരണത്തിന്റെ ശേഷിപ്പുകളാണ് ട്രങ്കോബാറിനെ ഇപ്പോഴും ഇന്ത്യന്‍ ഡെന്‍മാര്‍ക്കായി നിലനിര്‍ത്തുന്നത്. 2004ല്‍ വീശിയടിച്ച സുനാമി ട്രാങ്കോബാറിനെ പിടിച്ചു കുലുക്കിയിരുന്നു. ഇവിടുത്തെ പത്തിലൊന്ന് ആളുകളെയും കടല്‍ തിരികെ വിളിച്ചപ്പോള്‍ അവശേഷിച്ചവര്‍ സര്‍ക്കാരുകളുടെ കരുണയിലാണ് ജീവിതം തള്ളിനീക്കുന്നത്. 

 

ട്രാങ്കോബാറിന് ഡച്ച് പരിവേഷം നല്കിയതിനു മുഖ്യകാരണം ട്രാങ്കോബാര്‍ ഗേറ്റ് എന്നറിയപ്പെടുന്ന ആ പ്രവേശന കവാടമാണ്. 
 

ഫോര്‍ട്ട് ഡാന്‍സ്ബര്‍ഗ് എന്നറിയപ്പെടുന്ന ഡാനിഷ് ഫോര്‍ട്ടാണ് ട്രങ്കോബാറിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം. ഇതുവരെ നിര്‍മ്മിച്ചിട്ടുള്ള ഡച്ച കോട്ടകളില്‍ വലുപ്പത്തില്‍ രണ്ടാം സ്ഥാനത്താണ് ഈ കോട്ട. ഇരുവശങ്ങളിയാലി കടല്‍ കാക്കുന്ന ഈ കോട്ടയുടെ നിര്‍മ്മാണം 1620ലാണ് ആരംഭിക്കുന്നത്. പല ഭാഗങ്ങളും നശിച്ച ഈ കോട്ട ഇപ്പോഴും കാഴ്ചയില്‍ കരുത്തനാണ്. 

ന്യൂ ജറുസലേം ചര്‍ച്ച് ഡാനിഷ് മിഷനറിയായിരുന്ന ബര്‍ത്തലോമിയോസ് സൈഗന്‍ബാല്‍ഗിന്റെ നേതൃത്വത്തില്‍ 1718 ലാണ് ന്യൂ ജറുസലേം ചര്‍ച്ച് പണി കഴിപ്പിച്ചത്. കിങ് സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഈ ദേവാലയം 2004 ലെ സുനാമിയില്‍ തകര്‍ന്നിരുന്നു. പിന്നീട് 2006ല്‍ പുനര്‍നിര്‍മ്മാണം നടത്തി
 

ഡാനിഷ് ആധിപത്യത്തിന്റെ തെളിവുകളും ശേഷിപ്പുകളും സൂക്ഷിക്കുന്ന ഒരിടമാണ് ട്രാങ്കോബാറിലെ ഡാനിഷ് മ്യൂസിയം.
 

കോളോണിയല്‍ വാഴ്ചയുടെ അടയാളങ്ങള്‍ സൂക്ഷിക്കുന്ന നിരവധി കെട്ടിടങ്ങള്‍ ഈ ഗ്രാമത്തിന്റെ അടയാളമാണ്. 2004 ലെ സുനാമിയില്‍ മിക്കവയും തകര്‍ന്നെങ്കിലും ചിലതൊക്കെ പുനര്‍ നിര്‍മ്മിച്ചിട്ടുണ്ട്.