മരണം അനുവദിക്കാത്ത ഭൂമിയിലെ ഒരെ ഒരു ഗ്രാമം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മരണം അനുവദിക്കാത്ത ഭൂമിയിലെ ഒരെ ഒരു ഗ്രാമം

മരണം അനുവദിക്കാത്ത ഭൂമിയിലെ ഒരെ ഒരു ഗ്രാമം നോര്‍വേയിലുള്ള ലോങിയര്‍ബൈന്‍ ദ്വീപാണ് മരണം നിയമപരമായി നിരോധിച്ചിട്ടുള്ള ഭൂമിയിലെ ഏക സ്ഥലം.വെറും 2000മാത്രമാണ് ഇവിടുത്തെ ജനസംഖ്യ.മരിക്കാന്‍ അനുവാദമില്ലാത്തതുകൊണ്ട് ഇവിടെ ശവസംസ്‌കാരം നടത്താനുമാകില്ല.ഉത്തരധ്രുവത്തോട് അടുത്തുള്ള പ്രദേശമായചിനാല്‍ മണ്ണില്‍ അടക്കം ചെയ്താല്‍ മൃതശരീരങ്ങള്‍ അഴുകാറില്ല.

എത്ര കാലം കഴിഞ്ഞാലും അതുപോലെ കിടക്കും.അതുകൊണ്ടാണ് മരണം നിരോധിച്ചുകൊണ്ടൊരു നിയമം 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്.കല്‍ക്കരി ഖനിക്കായി 1906ല്‍ 500 തൊഴിലാളികളുമായി ജോണ്‍ ലോങിയര്‍എന്ന അമേരിക്കക്കാരനാണ് ആദ്യ ലോങിയര്‍ബൈനിലേക്കെത്തുന്നത് ആ തൊഴിലാളികളില്‍ ചിലരിവിടെ സ്ഥിരമസമാക്കുകയും ചെയ്തു.1918 സ്പാനിഷ് ഫ്‌ളൂ പടര്‍ന്നിപിടിച്ചിവിടെ കുറച്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു.

പെര്‍മാഫ്രോസ്റ്റ് കാരണം അവരുടെ മൃതദേഹങ്ങള്‍ അഴുകാതെ കിടന്നതോടെ വൈറസും നശിക്കാതെയായി തുടര്‍ന്നാണ് മരണവും സംസ്‌കാരവും വിലക്കി നിയമം വരുന്നത്.മരണാസന്നരെ അടുത്ത ഗ്രാമത്തിലേക്ക് കൊണ്ടുപോകും ഇനിയെങ്ങാനു മരിച്ചാല്‍ സംസ്‌കരിക്കാനും അടുത്തഗ്രാമം കനിയണം