ആദ്യമായി ഗോവയിൽ പോകുന്നവർ അറിയണ്ട കാര്യങ്ങൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആദ്യമായി ഗോവയിൽ പോകുന്നവർ അറിയണ്ട കാര്യങ്ങൾ

ആദ്യമായി ഗോ‌വയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഒരു അമ്പരപ്പായിരിക്കും. എന്ത് ചെയ്യണം, എന്ത് കാണണം, എവിടെ പോകണം, എവിടെ നല്ല ഭക്ഷണം കിട്ടും അങ്ങനെ നി‌രവധി ചോദ്യങ്ങള്‍ വേറെയും ഉണ്ടാകും. കാരണം ഗോവ എന്നാല്‍ വലിയ വിശാലയമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്, എത്ര പോയാലും കണ്ടു തീരാത്ത കാഴ്‌ചകളാണ് ഗോവയുടെ പ്രത്യേകത. ഓള്‍ഡ് ഗോവയി‌ലെ ക്ലാസിക്ക് കാഴ്ചകളില്‍ തുടങ്ങി പ്രശസ്തമായ ബീച്ചുകളും ‌മാ‌ര്‍ക്കറ്റുകളും സാഹസികവും അല്ലാത്തതുമായ നിരവധി ആക്റ്റിവിറ്റികളും, ഉണ്ണാനും ഉറങ്ങാനുമായി വൈവിധ്യമായ നിരവധി സ്ഥലങ്ങളും അങ്ങനെ പലതുമായി ഗോവ നിങ്ങളെ കാത്തിരിക്കുകയാണ്. 

ഗോവയിലേക്ക് പോകാന്‍ നിങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഗോവയില്‍ ചെലവിടണം. അല്ലാത്ത യാത്ര ഒട്ടും ആസ്വാദ്യകരമാ‌യിരിക്കില്ല. ഗോവയില്‍ മൂന്ന് ദിവസം എങ്ങനെ ചെലവിടാ‌മെന്ന് അടുത്ത സ്ലൈഡുകളിലൂടെ മനസിലാക്കാം.

ഉല്ലാസ യാത്രയുടെ ആദ്യ നാള്‍ ഗോവയില്‍ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉള്ളതിനാല്‍ ആദ്യ ദിവസം എവിടെ സന്ദര്‍ശിക്കണമെന്ന കണ്‍ഫ്യൂഷനില്‍ ആയിരിക്കും നിങ്ങള്‍ അടുത്ത സ്ലൈഡില്‍ നിങ്ങളുടെ ആ കണ്‍ഫ്യൂഷന്‍ മാറും തീര്‍‌ച്ച.

പനജിയില്‍ ഗോവയുടെ തലസ്ഥാനമാ‌യ പനജിയില്‍ തന്നെ ആദ്യം ‌ദിവസം ചെലവി‌ടാന്‍ തെരഞ്ഞെടുക്കുന്നതിന് പിന്നില്‍ നിരവധി കാര്യങ്ങളുണ്ട്. പനജി ചെറിയ ഒരു ടൗണ്‍ ആണ്. നിങ്ങള്‍ക്ക് നടന്ന് തീര്‍ക്കാന്‍ മാത്രം ‌ചെറിയ സ്ഥലം. പനജിയിലൂടെയു‌ള്ള യാത്രയില്‍ തന്നെ നിങ്ങള്‍ക്ക് ഗോവയേക്കുറിച്ചുള്ള അടി‌സ്ഥാന ‌വിവ‌രങ്ങള്‍ മനസിലാക്കാം.
പനജിയിലെ കാഴ്ചകള്‍ പനജിയി‌ലെ കാഴ്ചകള്‍ കാണാന്‍ ഏറ്റവും നല്ലത് ഒരു ബൈക്കോ സ്കൂട്ടറോ വാടകയ്ക്ക് എടുക്കുക എന്നതാണ്. അല്ലെങ്കില്‍ ടാക്സി ബൈക്കുകളും അവിടെ ലഭ്യമാണ്. ബൈക്കിന്റെ പിന്നില്‍ ഇരു‌ന്ന് ഗോവയുടെ തലസ്ഥാനം ചുറ്റിയടിച്ച് 

ഓള്‍ഡ് ഗോവയിലേക്ക് 
പനജിയില്‍ നഗര പ്രദക്ഷിണം നടത്തിയതിന് ശേഷം നി‌ങ്ങള്‍ക്ക് അടുത്ത യാത്ര ഓള്‍ഡ് ഗോവയിലേക്ക് നടത്താം. ഗോവയുടെ ക്ലാസിക്ക് കാലത്തിലേക്കുള്ള തിരികെ സഞ്ചാരം കൂടിയാണ് ഓള്‍ഡ് ഗോവയിലൂടെയുള്ള യാത്ര. 

ബസിലിക്ക ഓഫ് ബോം ജീസസ് ഓള്‍ഡ് 
ഗോവയിലെ പ്രധാനപ്പെട്ട ഒരു ബസിലിക്കയാണ് ഇത്. മത പ്രചരണത്തിന് ഇന്ത്യയില്‍ എത്തിയ ഫ്രാന്‍സീസ് സേവിയര്‍ പുണ്യവാളന്റെ മൃതശരീരം സൂക്ഷിച്ച് വച്ചിരിക്കുന്നത് ഈ ബസിലിക്കയിലാണ്. 

സേ കത്തീഡ്രല്‍ 
ബസിലിക്ക ഓഫ് ബോം ജീസസില്‍ നിന്ന് ഒരു കല്ലേറ് ‌ദൂരം അകലെയായാണ് സേ കത്തീഡ്രല്‍ എന്ന ദേവാലയം സ്ഥിതി ‌ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കത്തീഡ്രല്‍ ആയാണ് ഈ കത്തീഡ്രല്‍ അറിയപ്പെടുന്നത്. കാതറിന്‍ പുണ്യവതിയു‌ടെ നാമത്തിലാണ് ഈ കത്തീഡ്രല്‍ നിര്‍‌മ്മിച്ചിരിക്കുന്നത്. 

താമസിക്കാന്‍ സ്ഥലമി‌ല്ലാത്ത ഇടം 
ഓള്‍ഡ് ഗോവയില്‍ ഒരു ദിവസം തങ്ങാം എന്ന് കരു‌തിയാല്‍ അതൊരു ന‌ല്ല തീരുമാനമായി കരുതാന്‍ കഴി‌യില്ല. നിങ്ങള്‍ക്ക് താമസിക്കാന്‍ മികച്ച ഒരു സ്ഥലം ഇല്ല എന്നത് തന്നെ കാരണം. പക്ഷെ ഒരു ദിവസം മുഴുവന്‍ ചെ‌ലവഴിച്ചാലും കണ്ടു തീരാത്ത കാഴ്ചകള്‍ ഇവിടെയുണ്ട്. 


വൈകുന്നേരം മാണ്ഡോവിയിലേക്ക് 
ഓള്‍ഡ് ഗോവയില്‍ നിന്ന് വൈകുന്നേരം മണ്ഡോവിയിലേക്ക് യാത്ര പോകാം. മാണ്ഡോവി നദിയിലെ ക്രൂയിസുകളില്‍ കാസിനോ കളിക്കാനും ഡിന്നര്‍ കഴിക്കാനും ഇഷ്ടമാണെങ്കില്‍ മാത്രം. മാണ്ഡോവില്‍ നിന്ന് പനജിയില്‍ പോയി രാപ്പാര്‍ക്കാം. അ‌തിനായി നേരത്തെ തന്നെ ഹോട്ടല്‍ ബുക്ക് ചെയ്യണം.

പനജിയി‌ല്‍ നിങ്ങള്‍ താമസിച്ച ഹോട്ടലില്‍ നിന്ന് അതിരാവിലെ എഴുന്നേല്‍ക്കുക. രണ്ടാം ദിവസത്തിലെ കാ‌ഴ്ചകള്‍ തേടിയാണ് ഇനി നമ്മളുടെ യാത്ര. ആദ്യ യാത്ര അഗോഡ കോട്ടയിലേക്കാണ്.

അഗോഡ കോട്ട പനജിയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയായാണ് അഗോഡ കോട്ട സ്ഥിതി ചെയ്യുന്നത്. പനജിയില്‍ നിന്ന് അഗോഡയിലേക്കാണ് നമ്മുടെ ആദ്യ യാത്ര. രാവിലെ ഏഴുമണിക്ക് യാത്ര പുറപ്പെട്ടാല്‍ ഏഴേ മുക്കാലോടെ അഗോഡയില്‍ എത്തിച്ചേരാം. 


Loading...