വിവാഹം ആഡംബരമാക്കാന്‍ ഇനി ഉദയ്പൂര്‍ കൊട്ടാരങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിവാഹം ആഡംബരമാക്കാന്‍ ഇനി ഉദയ്പൂര്‍ കൊട്ടാരങ്ങള്‍

രാജസ്ഥാന്‍ എന്നു കേട്ടാല്‍ ആദ്യം മനസ്സിലെത്തുക സ്വര്‍ണ്ണ നിറമുള്ള മരുഭൂമിയും പിന്നെ അതിമനോഹരമായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന കുറേ കോട്ടകളും കൊട്ടാരങ്ങളും കൂടിയാണ്. രാജസ്ഥാന്റെ ചരിത്രത്തില്‍ നിന്നും ഒരിക്കലും മാറ്റി വയ്ക്കുവാന്‍ സാധിക്കാത്ത ഈ കോട്ടകളും കൊട്ടാരങ്ങളും ഒഴിവാക്കി ഒരു കഥ പോലും ഇവിടെ പറയുവാനില്ല. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന പിച്ചോള തടാകം മുതല്‍ മണ്‍സൂണ്‍ പാലസും സിറ്റി പാലസും ഒക്കെ ഇവിടെ കല്ലുകളില്‍ ചരിത്രമെഴുതിയതിന്‍റെ അടയാളങ്ങളാണ്. അതിസമ്പന്നമായ വിവാവഹാഘോഷങ്ങളുടെ വേദികള്‍ കൂടിയാണ് ഉദയ്പൂരിലെ 
കൊട്ടാരങ്ങള്‍ .അതിഥികളെ രാജാക്കന്‍മാരാക്കുന്ന ഉദയ്പൂരിലെ ചില കൊട്ടരങ്ങളാണ് മറ്റൊരു ആകര്‍ഷണം'


സിറ്റി പാലസ് ഏകദേശം 
400 വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിക്കപ്പെട്ട സിറ്റി പാലസാണ് ഉദയ്പൂരിലെ കൊട്ടാരങ്ങളില്‍ പ്രധാനപ്പെട്ടത്. മേവാര്‍  രാജവംശത്തിലെ വിവിധ ഭരണാധികാരികള്‍ പൊളിച്ചും കൂട്ടിച്ചേര്‍ത്തും ഒക്കെ നിര്‍മ്മിച്ച ഈ കൊട്ടാരം മഹാറാണാ ഉദയ്സിംഗ് രണ്ടാമന്റെ കാലത്താണ് നിര്‍മ്മാണം തുടങ്ങിയത്. ചിറ്റോറില്‍ നിന്നും തലസ്ഥാനം ഉദയ്പൂരിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തിലാണ് ഇത് നിര്‍മ്മിക്കുന്നത്.
രാജസ്ഥാനിലെ കാഴ്ചകളില്‍ ഗംഭീരം ഏറ്റവും വലിയ കൊട്ടാരമായാണ് സിറ്റി പാലസ് അറിയപ്പെടുന്നത്. ഇവിടുത്തെ പ്രശസ്തമായ പിച്ചോള കൃത്രിമ തടാകത്തിന്റെ തീരത്തായാണ് ഇത് നിലകൊള്ളുന്നത്. അതിഗംഭാരമായ നിര്‍മ്മിതിയും ചിത്രപ്പണികളും പെയിന്‍റിംഗുകളും ഒക്കെ ഇവിടുത്തെ പ്രത്യേകതകളാണ്. സിറ്റി പാലസിന്റെ പരിധിയില്‍ തന്നെ വേറെയും 11 കൊട്ടാരങ്ങള്‍ കൂടി ഉണ്ടായിരുന്നു. രാവിലെ 9,30 മുതല്‍ വൈകിട്ട് 5.30 വരെയാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

ലേക്ക് പാലസ്
പിച്ചോള തടാകത്തിനു മധ്യത്തിലായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കൊട്ടാരമാണ് ലേക്ക് പിച്ചോള. താടകത്തിനു നടുവിലെ ദ്വീപില്‍ ഒന്നര ഹെക്ടറോളം വിസ്തൃതിയിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ രാജാക്കന്‍മാരുടെ വേനല്‍ക്കാല വസതിയായാണ്. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഒക്കെ ഒരു മികച്ച സങ്കലന കേന്ദ്രമായാണ് ഇവിടം ഇന്നറിയപ്പെടുന്നത്. എന്നാല്‍ ഇന്നിത് അത്യാഡംബര സൗകര്യങ്ങളുള്ള ഒരു ഹോട്ടലായി മാറിയിരിക്കുകയാണ്. വെണ്ണക്കല്ലില്‍ തീര്‍ത്തിരിക്കുന്ന പുറംചുവരുകളാണ് ഇതിന്റെ മറ്റൊരു ആകര്‍ഷണം. ആദ്യകാലങ്ങളില്‍ ഇത് 'ജഗ് നിവാസ്' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

മണ്‍സൂണ്‍ പാലസ് 
ഉദ്യ്പൂരിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന 'സജ്ജന്‍ഗഡ്' എന്ന സ്ഥലത്താണ് മണ്‍സൂണ്‍ പാലസ് സ്ഥിതി ചെയ്യുന്നത്. സജ്ജന്‍ഗഡ് പാലസ് എന്നാണ് യഥാര്‍ഥ പേര് എങ്കിലും 'മഴക്കൊട്ടാരം' എന്ന പേരിലാണ് ഇത് കൂടുതലും അറിയപ്പെടുന്നത്.കയ്യെത്തുന്ന ദൂരത്തു നിന്നും മഴമേഘങ്ങളെ തൊടാനും നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കാണുന്ന വിധത്തില്‍ ഒരു കൊട്ടാരം എന്ന ആശയത്തില്‍ നിന്നുമാണ് മേവാര്‍ വംശത്തിലെ സജ്ജന്‍ സിങ് ഇതിനു മുന്‍കൈയ്യെടുക്കുന്നത്. കൂടാതെ അദ്ദേഹം ജനിച്ച ചിറ്റോര്‍ഗയിലെ ഭവനത്തില്‍ നിന്നും കാണാവുന്ന തരത്തില്‍ ഒരു കൊട്ടാരം നിര്‍മ്മിക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു.


 


LATEST NEWS