തേക്കടിയുടെ കുളിര്‍മ്മ അറിയാന്‍ ഇതാണ് സമയം..

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തേക്കടിയുടെ കുളിര്‍മ്മ അറിയാന്‍ ഇതാണ് സമയം..

തേക്കടിയിലെ വന്യജീവി പരിപാലന കേന്ദ്രവും നാഷണല്‍ പാര്‍ക്കും ടൂറിസ്റ്റുകളുടെ ഇഷ്ട ഭൂമിയാണ്. കൃത്രിമമായ് രൂപപ്പെടുത്തിയ പെരിയാര്‍ തടാകവും  ഇടതൂര്‍ന്ന വനങ്ങളും മൂടല്‍ മഞ്ഞില്‍ മുങ്ങിയ പര്‍വ്വത നിരകളും സമൃദ്ധമായ പച്ചപുല്‍തകിടികളും  ഇവിടെയുണ്ട്. 777 ചതുരശ്ര കിലോമീറ്ററിലായി പരന്ന് കിടക്കുന്ന ഈ സംരക്ഷിത മേഖല 1982 ല്‍ ദേശീയ പാര്‍ക്കെന്ന പദവിയിലേക്കുയര്‍ന്നു. 


കടുവ സംരക്ഷണ മേഖല കൂടിയാണ് ഇവിടം. ഏറ്റവും പുതിയ കണക്കനുസരിച്ച് 53 കടുവകള്‍ ഈ സംരക്ഷണ മേഖലയില്‍ ഉണ്ട്.  അപൂര്‍വ്വ ഇനങ്ങളായ കാട്ടുപോത്തുകള്‍, കലമാനുകള്‍, കീരികള്‍, കുറുനരികള്‍, മൌസ് ഡീറുകള്‍, ഇന്ത്യന്‍ കാട്ടുനായ്ക്കള്‍ എന്നറിയപ്പെടുന്ന ദോലുകള്‍, പുള്ളിപ്പുലികള്‍ എന്നിവയെയും ഇവിടെ കാണാം.

320 ഓളം ഇനം പക്ഷികളും 45 വ്യത്യസ്തമായ ഉരഗങ്ങളും ഇവിടെയുണ്ട്. അത്യപൂര്‍വ്വമായ സസ്യ വൃക്ഷ വൈവിദ്ധ്യങ്ങളും ചേര്‍ന്ന് പെരിയാര്‍ സാങ്ച്വറിയെ പ്രകൃതി സ്‌നേഹികളുടെയും വന്യജീവി പ്രേമികളുടെയും ഇഷ്ടസങ്കേതമാക്കുന്നു.
 


LATEST NEWS