വര്‍ക്കല: കടലും കുന്നും കൂട്ടിയുരുമ്മുന്ന സുന്ദരഭൂമി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വര്‍ക്കല: കടലും കുന്നും കൂട്ടിയുരുമ്മുന്ന സുന്ദരഭൂമി

ചെങ്കുത്തായമലകളും അതിനോട് ചേര്‍ന്നുള്ള അറബിക്കടലും കേരളത്തില്‍ ഒറ്റയിടത്തു മാത്രമേ കാണുവാന്‍ സാധിക്കൂ. അത് ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ കടല്‍ത്തീരമായി അറിയപ്പെടുന്ന വര്‍ക്കലയിലാണ്. ആത്മീയമായും ചരിത്രപരമായും ഒട്ടേറെ പ്രത്യേകതകളുള്ള വര്‍ക്കലയുടെ വിശേഷങ്ങള്‍ അറിയാം.

ദക്ഷിണകാശി എന്നറിയപ്പെടുന്ന വര്‍ക്കല ജനാര്‍ദ്ദന സ്വാമിക്ഷേത്രം കുന്നിന്റെ മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിത്. ശാര്‍ക്കരയില്‍ നിന്നുത്ഭവിച്ച ദേവിയെ ആരാധിക്കുന്ന ശാര്‍ക്കര ദേവി ക്ഷേത്രം കേരളത്തിലെ തന്നെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഭദ്രകാളിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ കാളിയൂട്ടും മീനഭരണിയുമാണ് പ്രധാന ഉത്സവങ്ങള്‍. ശ്രീനാരായണഗുരു അന്ത്യവിശ്രമം കൊള്ളുന്ന ശിവഗിരി മഠം കേരളത്തിലെ തന്നെ പ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രമാണ്. ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്ന് വരെ നടക്കുന്ന ശിവഗിരി തീര്‍ഥാടന യാത്ര വിശ്വാസികളുടെ ഇടയില്‍ ഏറെ പ്രസിദ്ധമാണ്.

വര്‍ക്കലയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കാനെത്തുന്ന സ്ഥലമാണ് പാപനാശം ബീച്ച്. ഇവിടുത്തെ അരുവിയില്‍ കുളിക്കുന്നത് പാപമോചനത്തിന് കാരണമാകുമെന്നാണ് വിശ്വാസം. ചിതാഭസ്മ നിമജ്ഞനത്തിനായും ആളുകള്‍ ഇവിടെ എത്താറുണ്ട്. 17ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട വര്‍ക്കല ലൈറ്റ് ഹൗസ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് നിര്‍മ്മിച്ചത്. 130 അടി നീളമുള്ള ഈ ഗോപുരം അറബിക്കടലിന്റെ അതിഗംഭീരമായ കാഴ്ചാനുഭവമാണ് പകരുന്നത്.
 


LATEST NEWS