യാത്രാപ്രേമികളെ കാത്ത് പിങ്ക് തടാകം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യാത്രാപ്രേമികളെ കാത്ത് പിങ്ക് തടാകം

മിഡില്‍ ഐസ്ലാന്റില്‍ സ്ഥിതി ചെയ്യുന്ന ഹിലൈയര്‍ തടാകം സഞ്ചാരികള്‍ക്ക നല്‍കുന്നത്  വ്യത്യസ്ത അനുഭവമാണ്. പിങ്ക് തടാകം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഏകദേശം 600 കിലോമീറ്ററാണ് തടാകത്തിന്റെ വിസ്തീര്‍ണ്ണം. യൂക്കാലിപ്‌സ്  മരങ്ങളും കരിങ്കല്‍പ്പാളികളും തടാകത്തെ സമുദ്രവുമായി വേര്‍ തിരിക്കുന്നു. എന്തുകൊണ്ടാണ് തടാകം പിങ്ക നിറമായത് എന്ന് ആര്‍ക്കും പൂര്‍ണ്ണമായി അറിയില്ല. ഉപ്പ് പാടങ്ങളില്‍ ജീവിക്കുന്ന ബാക്ടീരിയകള്‍ സൃഷ്ടിച്ച ഒരു ചായത്തില്‍ നിന്നാണ് ഈ നിറം വരുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം സ്ഥലങ്ങള്‍ തെരഞ്ഞെടുക്കാം. തികച്ചും വ്യത്യസ്തമായ അനുഭവങ്ങള്‍ ഇവ നല്‍കും. ആസ്വദിക്കാന്‍ മാത്രമല്ല ശാസ്ത്രീയ പഠനങ്ങള്‍ക്ക് കൂടി ഇത്തരം സ്ഥലങ്ങളെ ഉപയോഗപ്പെടുത്താം.


LATEST NEWS