ബണ്ടാജെയിലേക്ക് പോകാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബണ്ടാജെയിലേക്ക് പോകാം

ബാംഗ്ലൂരിൽ നിന്നുള്ള ട്രെക്കിംഗ് ‌പ്രിയരുടെ പ്രിയപ്പെട്ട സ്ഥലമാണ് കുമാരപർവ്വത ബാംഗ്ലൂർ നഗരത്തി‌ൽ നിന്ന് വീക്കെൻഡുകളിൽ കുമാരപർവ്വത ട്രെക്കിംഗിന് പോകുന്നവർ നിരവധിയാണ്. എന്നാൽ ഇത്തവണ കുമാരപർവ്വതയിലേ‌ക്ക് പോകുന്നതിന് പകരം അധികം അറിയപ്പെടാത്ത ബണ്ടാജെയിലേക്ക് യാത്ര ചെയ്താലോ.

കർണാടകയിലെ പശ്ചിമഘട്ട പ്രദേശത്തെ സുന്ദരമായ സ്ഥലങ്ങളിൽ ഒന്നാണ് ബണ്ടാജെ. ദക്ഷിണ കന്നഡ ജില്ലയിൽ ചാർമാഡി ഘട്ട് സെക്ഷനിൽ ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് യാത്ര പോകുമ്പോൾ ബാംഗ്ലൂരിൽ നിന്ന് 310 കിലോമീറ്റർ അകലെയായാണ് ബണ്ടാജെ സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് ധർമ്മസ്ഥലയ്ക്ക് അടുത്തുള്ള ഉജിരെ ടൗണിൽ എത്തിച്ചേർന്നാൽ അവിടെ നിന്ന് വളരെ അടുത്താണ് ബണ്ടാജെ ഗ്രാമം. ബണ്ടാജെ ഗ്രാമത്തിൽ നിന്നാണ് ബണ്ടാജെ ട്രെക്കിംഗ് ആരംഭിക്കുന്നത്. 200 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ബണ്ടാജെ വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന ആകർഷണം.

മൂന്ന് ദിവസം ട്രെക്കിംഗ് നടത്താൻ പറ്റിയ സ്ഥലമാണ് ബണ്ടാജെ. വളരെ അനായാസം ട്രെക്കിംഗ് നടത്താൻ പറ്റുന്ന ട്രെക്കിംഗ് പാതകൾ ആയതിനാൽ ഏത് പ്രായത്തിലുള്ളവർക്കും ഇവിടെ ട്രെക്കിംഗ് ചെയ്യാം. 

മലമുകളിൽ എത്തിയാൽ കാടുകളും, കാട്ടരുവികളും, പു‌ൽമേടുകളുമൊക്കെ പിന്നിട്ട് വേണം ട്രെ‌ക്കിംഗ് നടത്താൻ. വനങ്ങളിലൂടെ മൂന്ന് കാട്ടരുവികൾ മറികടന്ന് വേണം ആർ‌ബി വെള്ള ചാട്ടത്തിന് സമീപത്ത് എത്തിച്ചേരാൻ. 

ചെങ്കുത്തായ കുന്ന് കയറിയാണ് കാട്ടിലൂടെയുള്ള യാത്ര. പുൽമേട്ടിൽ എത്തിച്ചേരുമ്പോഴേക്കും കയറ്റം കുറച്ച് കൂടി കഠിനമാണ്. കാട്ടരുവി കടക്കുന്നതും അത്ര എളു‌പ്പമുള്ള കാര്യമല്ല. വഴുതലുള്ള പാറക്കെട്ടുകളിലൂടെ വേണം അരുവി മറി കടക്കാൻ. സഞ്ചാരികൾ സാധരണ യാത്ര ചെയ്യുന്ന വഴിയിലൂടെ മാത്രമെ സഞ്ചരിക്കാവു നിങ്ങൾ വനത്തിൽ പുതിയ വഴി ഉണ്ടാക്കരുത്. അരുവികളിൽ നിന്ന് നി‌ങ്ങളുടെ വാട്ടർ ബോട്ടിലിൽ വെള്ളം നിറയ്ക്കാൻ മറക്കരുത്. 

 


LATEST NEWS