സില്‍വാസ്സ - തിരക്കില്‍ നിന്നൊഴിഞ്ഞൊരിടം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സില്‍വാസ്സ - തിരക്കില്‍ നിന്നൊഴിഞ്ഞൊരിടം

സില്‍വാസ്സ ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ദാദ്ര& നാഗര്‍ഹവേലിയുടെ തലസ്ഥാനമാണ്‌. പോര്‍ച്ചു ഗീസ്‌ ഭരണകാലത്ത്‌ വിലാ ദി പാകോ ഡി അക്‌കോസ്‌ എന്നാണ്‌ ഇവിടം അറിയപ്പെട്ടിരുന്നത്‌. ജനക്കൂട്ടത്തിന്റെ തിരക്കില്‍ നിന്നും ഏറെ മാറി സ്ഥിതി ചെയ്യുന്ന സില്‍വാസ്സ പ്രകൃതിയെ അടുത്തറിയണമെന്നാഗ്രഹിക്കുന്നവര്‍ക്ക്‌ ഏറെ പ്രിയപ്പെട്ട സ്ഥലമാണ്‌. പോര്‍ച്ചുഗീസ്‌ വേരുകളോട്‌ കൂടിയ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവും മനസ്സിലാക്കാനുള്ള സുവര്‍ണ്ണാവസരം കൂടിയാണിത്‌. പത്തൊമ്പതാം നൂറ്റാണ്ട്‌ വരെ നിദ്രയില്‍ ആണ്ട്‌ കിടന്നിരുന്ന സ്ഥലമാണിത്‌. 1885ലാണ്‌ പോര്‍ച്ച്‌ഗീസ്‌ ഭരണകൂടം ദാരാരയില്‍ നിന്നും മാറ്റാന്‍ തീരുമാനമെടുക്കുന്നത്‌. 1885 ഫെബ്രുവരയില്‍ പുറത്തുവന്ന ഉത്തരവ്‌ സില്‍വാസ്സയുടെ വിധി തന്നെ മാറ്റി കുറിച്ചു. ഇവിടം ഒരു നഗരമായി മാറ്റുകയും വില ഡി പാകോ ഡി അര്‍കോസ്‌ എന്ന്‌ പേരിടുകയും ചെയ്‌തു. ഇന്ന്‌ സില്‍വാസ ദാദ്ര& നാഗര്‍ ഹവേലി മേഖലയുടെ അടിത്തറയായി മാറിയിരിക്കുകയാണ്‌.

വന്യ ജീവികളിലും പ്രകൃതി വിനോദ സഞ്ചാരത്തിലും ഉള്ള താല്‍പര്യം വളര്‍ന്നതോടെ സില്‍വാസ പ്രകൃതി സ്‌നേഹികളുടെ ഇഷ്‌ട വിനോദ സഞ്ചാരകേന്ദ്രമായി മാറിയിരിക്കുകയാണ്‌. സില്‍വാസ്സയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സില്‍വാസ്സയില്‍ കാണാനും ചെയ്യാനും നിരവധി കാര്യങ്ങളുണ്ട്‌. തീര്‍ത്തും പോര്‍ച്ചുഗീസ്‌ ശൈലിയില്‍ പണികഴിപ്പിച്ചിട്ടുള്ള റോമന്‍ കത്തോലിക്ക പള്ളി ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌. ദാദ്ര& നാഗര്‍ ഹവേലിയില്‍ നിരവധി ഗോത്ര വര്‍ഗ്ഗക്കാരുണ്ട്‌. ഇവരുടെ സംസ്‌കാരം, ചരിത്രം,പാരമ്പര്യം എന്നിവ മനസ്സിലാക്കണമെങ്കില്‍ ട്രൈബല്‍ കള്‍ച്ചറല്‍ മ്യൂസിയം സന്ദര്‍ശിക്കണം. സില്‍വാസ്സയില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്തായാണ്‌ വന്യജീവി പ്രേമികള്‍ക്കേറെ ഇഷ്‌ടമുള്ള വസോണ ലയണ്‍ സഫാരി പാര്‍ക്ക്‌. ഗീര്‍ വനത്തില്‍ നിന്നുമെത്തിയിട്ടുള്ള സിംഹങ്ങളാണ്‌ സഫാരി പാര്‍ക്കിലുള്ളത്‌. ദാമിനി ഗംഗ നദിയില്‍ നിന്നും 40 കിലോമീറ്റര്‍ താഴേക്ക്‌ ചെല്ലുമ്പോഴാണ്‌ മധുബന്‍ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്നത്‌. ജലവിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുവേണ്ടിയുള്ളതാണിവിടം.സില്‍വാസ്സയില്‍ നിന്നും അഞ്ച്‌ കിലോമീറ്റര്‍ അകലെയുള്ള ദാദ്ര പാര്‍ക്കില്‍ മനോഹരമായൊരു തടാകമുണ്ട്‌. നിരവധി ബോളിവുഡ്‌ സിനിമകളുടെ പാട്ടുകള്‍ ഇവിടെ വച്ച്‌ എടുത്തിട്ടുണ്ട്‌. സിനിമാക്കാരുടെയും

വിനോദസഞ്ചാരികളുടെയും ഇഷ്‌ട സ്ഥലമാണ്‌ സമീപത്തായുള്ള വനഗംഗ തടാകം. ദാമന്‍ഗംഗനദിയില്‍ നിന്നും ഉണ്ടായിട്ടുള്ള നദീതട പ്രദേശവും ദുധിയും സന്ദര്‍ശിക്കേണ്ടതാണ്‌. പശ്ചിമ ഘട്ട മലനിരകളാല്‍ ചുറ്റപ്പെട്ട്‌ കിടക്കുന്ന മനോഹര സ്ഥലമാണിത്‌. സില്‍വാസ്സയില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയുള്ള ലുഹാരി പ്രകൃതി ഭംഗി ആസ്വദിക്കാന്‍ അനുയോജ്യമായ സ്ഥലമാണ്‌. സില്‍വാസ്സയ്‌ക്ക്‌ തെക്കായി 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഖാന്‍വേല്‍ മലനിരകളും പുല്‍ത്തകിടികളും പൂന്തോട്ടങ്ങളും നദികളും നിറഞ്ഞ മനോഹരമായ ഭൂപ്രദേശമാണ്‌. വിവിധ തരം മാനുകളും മറ്റ്‌ ജന്തു ജാലങ്ങളും ഉള്ള സ്ഥലമാണ്‌ സത്‌ മാലിയ ഡീര്‍ പാര്‍ക്‌ . സില്‍വാസ്സയ്‌ക്ക്‌ തെക്കായി 40 കിലോമീറ്റര്‍ അകലെയുള്ള ഗോത്രഗ്രാമമായ കൗന്‍ചയാണ്‌ സന്ദര്‍ശിക്കാനുള്ള മറ്റൊരു സ്ഥലം. ശിവനെ ആരാധിക്കുന്ന ബിന്ദ്രാബിന്‍ ക്ഷേത്രവും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്‌.

 


LATEST NEWS