യാത്ര തനിച്ചാണോ; എങ്കില്‍ ഇത് സൂക്ഷിക്കാം!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യാത്ര തനിച്ചാണോ; എങ്കില്‍ ഇത് സൂക്ഷിക്കാം!

യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. എന്നാല്‍, സ്ത്രീകള്‍ പലപ്പോഴും ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ മടി കാണിക്കുന്നവരാണ്. മാത്രമല്ല, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഓരോ മിനുറ്റിലും ഇത്തരം ആയിരക്കണക്കിന് കേസുകളാണ് റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. രണ്ട് വയസുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 90 വയസുള്ള വൃദ്ധര്‍ വരെ ഇതിന്റെ ഇരകളാണ്. എന്നിട്ടും നമ്മുടെ ഭരണകൂടത്തിനോ നിയമവ്യവസ്ഥയ്ക്കോ ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയുന്നില്ല.

എന്നാല്‍, ഇതിനെതിരെ സ്ത്രീകള്‍ക്ക് തന്നെ ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. ആദ്യമായി തന്നെ, പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം. കൂടാതെ, പോകേണ്ട സ്ഥലത്തിന്‍റെ പ്രത്യേകതകള്‍, ക്രൈം റേറ്റ് തുടങ്ങിയ കാര്യങ്ങള്‍ ആദ്യമേ മനസിലാക്കണം. പൊലീസ് സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍, ഹോട്ടലുകള്‍, താമസ സൗകര്യങ്ങള്‍ തുടങ്ങിയവയേക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കുകയും വേണം. മറ്റു പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ്, ഫോണ്‍ എപ്പോഴും ഫുള്‍ ചാര്‍ജ്ജില്‍ സൂക്ഷിക്കുന്നതും, യാത്രയ്ക്ക് ആവശ്യമുള്ള വസ്ത്രങ്ങളും സാധനങ്ങളും മാത്രം എടുക്കുന്നതും.

യാത്ര ചെയ്യുമ്പോള്‍, മുഴുവന്‍ പണവും കയ്യില്‍ സൂക്ഷിക്കുന്നത് അപകടമാണ്. പിന്നെ, വസ്ത്ര ധാരണത്തില്‍ ആണെങ്കിലും പോകുന്ന സ്ഥലങ്ങളുടെ സംസ്കാരം അറിഞ്ഞ് ആ രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. വിവാഹം കഴിഞ്ഞ സ്ത്രീകളാണെങ്കില്‍ അവരുടെ കൈവശം വിവാഹ സര്‍ട്ടിഫിക്കറ്റ് കരുതേണ്ടത് വളരെ അത്യാവശ്യമാണ്. അതുപോലെ, അത്യാവശമുള്ള എല്ലാ നമ്പരും ഫോണില്‍ ഉണ്ടാവാന്‍ ശ്രദ്ധിക്കണം.

കൂടാതെ, നെയില്‍ കട്ടര്‍ വലിപ്പത്തിലുള്ള കത്തി, ഉച്ചത്തില്‍ അലാറം മുഴക്കുന്ന മൊബൈല്‍, സുരക്ഷാ ആപ്പുകള്‍ എന്നിവയും കയ്യില്‍ കരുതുന്നത് സഹായിക്കും.
മനസിന്‌ ധൈര്യം കൊടുക്കുകയും യോഗ പോലുള്ളവ ശീലിക്കുന്നതും സ്ത്രീകളുടെ ആരോഗ്യത്തിനു വളരെ നല്ലതാണ്.


LATEST NEWS