സംസ്‌കാരങ്ങള്‍ സമന്വയിക്കുന്ന ആദിലാബാദ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംസ്‌കാരങ്ങള്‍ സമന്വയിക്കുന്ന ആദിലാബാദ്

ഒട്ടേറെ മതവിഭാഗക്കാര്‍ താമസിക്കുന്ന ആദിലാബാദിന്റെ ചരിത്രം വര്‍ണാഭമാണ്, അതുപോലെതന്നെ ഇവിടുത്തെ സംസ്‌കാരവും വ്യത്യസ്തമാണ്. മൗര്യന്മാരും, ഭോന്‍സ്ലെ രാജാക്കന്മാരും, മുഗളന്മാരും തെക്കേഇന്ത്യയിലെ രാജവംശങ്ങളായിരുന്ന ശതവാഹനന്മാര്‍, രാഷ്ട്രകൂടന്മാര്‍, കകാടിയന്മാര്‍, ചാലൂക്യന്മാര്‍ എന്നിവരും ഈ പ്രദേശം ഭരിച്ചിരുന്നു.

വ്യത്യസ്തമായ രാജവംശങ്ങളുടെയും ഭരണാധികാരികളുടെയും മുദ്രകള്‍ ആദിലാബാദിലെ ചരിത്രസ്മാരകങ്ങളില്‍ ഇപ്പോഴും കാണാം. നയതന്ത്രപരമായി വളരെ പ്രധാനപ്പെട്ട ഭാഗത്താണ് ആദിലാബാദിന്റെ കിടപ്പ്. തെക്കേ ഇന്ത്യയുടെയും മധ്യ ഇന്ത്യയുടെയും അതിര്‍ത്തിയിലായിട്ടാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. രണ്ട് ഭൂവിഭാഗങ്ങളില്‍ നിന്നും ഇങ്ങോട്ടേയ്ക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയും, അതുകൊണ്ടുതന്നെയാണ് വടക്കേ ഇന്ത്യയിലെ രാജവംശങ്ങളും തെക്കേ ഇന്ത്യയിലെ ഭരണാധികാരികളും പലപ്പോഴായി ആദിലാബാദിനെ തങ്ങളുടെ അധീനതയിലാക്കിയത്.

റെയില്‍മാര്‍ഗ്ഗവും റോഡുമാര്‍ഗ്ഗവുമെല്ലാം എളുപ്പം ചെന്നെത്താവുന്ന സ്ഥലമാണ് ആദിലാബാദ്. ദേശീയപാത 7 ആദിലാബാദിലൂടെയാണ് കടന്നുപോകുന്നത്. നഗരത്തിലെയും സമീപത്തേയും പ്രദേശങ്ങളിലേയ്‌ക്കെല്ലാം ബസ് സര്‍വ്വീസുകളും ടാക്‌സികളുമുണ്ട്. നഗരയാത്രയ്ക്ക് ആഢംബരബസുകളൊന്നുമല്ലെങ്കിലും യാത്ര ഒട്ടും തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നതല്ല. റോഡുകളെല്ലാം നന്നായി സൂക്ഷിച്ചിട്ടുമുണ്ട്. ആദിലാബാദിന് സമീപമുള്ള വലിയ നഗരം നാഗ്പൂര്‍ ആണ്. പക്ഷേ കൂടുതല്‍ ആളുകളും ഹൈദരാബാദ് വഴിയാണ് ആദിലാബാദിലെത്തുന്നത്. ആദിലാബാദ് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് നാഗ്പൂര്‍, തിരുപ്പതി, ഹൈദരാബാദ്, നാസിക് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം തീവണ്ടികളുണ്ട്. മഹാരാഷ്ട്രയിലെ നഗരങ്ങളായ മുംബൈ, നാസിക്, നാഗപൂര്‍, ഷോലാപൂര്‍ എന്നിവിടങ്ങളിലേയ്ക്കും ആദിലാബാദില്‍ നിന്നും ട്രെയിൻ മാർഗം യാത്രചെയ്യാം. നാഗ്പൂരിലും ഹൈദരാബാദിലുമാണ് അടുത്തുള്ള വിമാനത്താവളങ്ങള്‍ സ്ഥിതിചെയ്യുന്നത്. നാഗ്പൂര്‍ എയര്‍പോര്‍ട്ട് ഒരു ആഭ്യന്തര വിമാനത്താവളമാണ്, അതേസമയം ഹൈദരാബാദിലേക് അന്താരാഷ്ട്ര വിമാനത്താവളമാണ്. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന സ്ഥലമാണ് ആദിലാബാദ്. വേനല്‍ക്കാലത്ത് ആദിലാബാദിലേയ്ക്ക് വിനോദയാത്രയ്ക്ക് പദ്ധതിയിടുന്നത് അത്ര നല്ല തീരുമാനമാകില്ല. അധികം ശക്തമല്ലാത്ത മഴക്കാലമാണ് ഇവിടുത്തേത്. മഴക്കാലത്താണ് ഇവിടുത്തെ നദികളും അണക്കെട്ടുകളുമെല്ലാം നിറയുന്നത്. ശീതകാലമാണ് ആദിലാബാദ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ഇക്കാലത്ത് പ്രസന്നമായ കാലാവസ്ഥയാണ് അനുഭവപ്പെടുക.


LATEST NEWS