വമ്പന്‍ കടല്‍പ്പാലം....ചൈന ഞെട്ടിച്ചു...

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വമ്പന്‍ കടല്‍പ്പാലം....ചൈന ഞെട്ടിച്ചു...


34 മൈല്‍ നീളമുള്ള ഈ പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയത് വര്‍ഷങ്ങളെടുത്താണ്. ഹോങ്കോങ്ങിലെ ലന്താവു ദ്വീപില്‍ നിന്നാരംഭിക്കുന്ന പാലം മക്കാവുവിലേക്കും സുഹായിയിലേക്കുമായി വൈ ആകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.എത്ര വലിയ ചുഴലിക്കാറ്റിനേയും കടല്‍ത്തിരമാലകളേയും ചെറുത്തുനില്‍ക്കാന്‍ കെല്‍പ്പുള്ളതാണ് പാലം എന്ന് ചൈന അവകാശപ്പെടുന്നു.

പാലത്തെ കുറിച്ചുളള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും പണി ഏകദേശം പൂര്‍ത്തിയായ പാലം എങ്ങനെയാരുമെന്ന വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്. ഇത്രയും നീളമുള്ള ഈ പാലത്തിനിടയില്‍ കൃത്രിമമായ രണ്ടു ദ്വീപുകളും ചൈന ഉണ്ടാക്കിയിട്ടുണ്ട്. കടലിനടിയില്‍കൂടി രണ്ട് തുരങ്കങ്ങള്‍ സൃഷ്ടിച്ച് ഈ രണ്ടു ദ്വീപുകളെയും തമ്മില്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുമുണ്ട്.

ഏകദേശം 60 ഈഫില്‍ ടവറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അത്രയും സ്റ്റീല്‍ വേണ്ടി വന്നിട്ടുണ്ട് ഇവയുടെ നിര്‍മ്മാണത്തിന്. ഈ ഡിസംബറോടെ പാലത്തിന്റെ അവസാന പണികളും പൂര്‍ത്തിയാകും. പാലത്തിന് 120 വര്‍ഷത്തെ ആയുസ്സാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.
 


LATEST NEWS