കിള്ളിയാർ ഉത്ഭവം മുതൽ കോർപ്പറേഷൻ അതിർത്തി വരെ വൃത്തിയാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കിള്ളിയാർ ഉത്ഭവം മുതൽ കോർപ്പറേഷൻ അതിർത്തി വരെ വൃത്തിയാക്കി

തിരുവനന്തപുരം: കിള്ളിയാർ ഉത്ഭവം മുതൽ കോർപ്പറേഷൻ അതിർത്തി വരെ ഏതാണ്ട് വൃത്തിയായിട്ടുണ്ടെന്ന് മന്ത്രി തോമസ്‌ ഐസക്. കോർപ്പറേഷൻ അതിർത്തിയിലൂടെ ഒഴുകി അത് തിരുവല്ലത്ത് വച്ച് കരമനയാറ്റിൽ ചേരുന്നു. ഈ 14.5 കിലോമീറ്ററാണ് ഏറ്റവും വൃത്തിഹീനം. ഇത് നഗരത്തിന്റെ ഒരു അഴുക്ക്ചാലായിട്ടേ ആളുകൾ കാണുന്നുള്ളൂ. മാലിന്യങ്ങൾ തെരുവിൽ നിന്ന് കുറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോൾ തോടുകളാണ് കുപ്പത്തൊട്ടി എന്നും അദ്ദേഹം പറഞ്ഞു. 

ഈ വെല്ലുവിളി കോർപ്പറേഷൻ ഏറ്റെടുക്കുകയാണ്. ഇതിനായി അതിവിപുലമായ സമ്മേളനം നടന്നു. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കൻമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്ത സമ്മേളനത്തിൽ വച്ച് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഒരു ബഹുജന കമ്മിറ്റിക്ക് രൂപം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

സർവ്വസാധാരണമായിട്ടുള്ള മറ്റൊരു ശുചീകരണ ചടങ്ങായി ഇത് അവസാനിക്കില്ലെന്ന് എനിക്കു തോന്നി. കാരണം കുറച്ചു തയ്യാറെടുപ്പുകൾ ഇതിനകം നടത്തിക്കഴിഞ്ഞു. ഇതുവരെ നടത്തിയ ബോധവൽക്കരണ പ്രവർത്തനങ്ങളെക്കുറിച്ച് കോർപ്പറേഷനിലെ എൻവയോൺമെന്റൽ എഞ്ചിനീയറുടെ അവതരണം ഉണ്ടായിരുന്നു. ഏറ്റവും ശ്രദ്ധേയമായി എനിക്കു തോന്നിയത് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സർവ്വേയാണ്. 

ഏതാണ്ട് ആലപ്പുഴയിൽ നടന്ന പഠനംപോലെ സോഷ്യോ ഇക്കണോമിക് ഫൗണ്ടേഷനാണ് ഇതിന് കരാർ എടുത്തിട്ടുള്ളത്. അവരുടെ സർവ്വേക്കാർ കിള്ളിയാറിന്റെ ഇരുകരകളിലുമുള്ള വീടുകളെയും സ്ഥാപനങ്ങളെയുമാണ് സർവ്വേയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതു സംബന്ധിച്ച സർവ്വേ വിവരങ്ങൾ അപ്പപ്പോൾ സ്മാർട്ട് ഫോൺ വഴി അവർ അപ്പ് ലോഡ് ചെയ്യും. ചിത്രങ്ങളും അയയ്ക്കും. അവ ഭൂപടരൂപത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് തയ്യാറാക്കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സമഗ്രമായ പ്രവർത്തന പരിപാടിക്ക് അവർ രൂപം നൽകുകയാണ്. മുൻശുചീകരണ കാമ്പയിനിനെന്നപോലെ നഗരസഭയുടെ ശുചീകരണ വിഭാഗം ഇത്തവണയുമുണ്ട് എന്നും തോമസ്‌ ഐസക് പറഞ്ഞു.


LATEST NEWS