ആറ്റിങ്ങല്‍ മണ്ഡലത്തില്‍പെടുന്ന കളത്രമുക്ക് - ഊന്നിന്‍കല്ല് റോഡിന്‍റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആറ്റിങ്ങല്‍ മണ്ഡലത്തില്‍പെടുന്ന കളത്രമുക്ക് - ഊന്നിന്‍കല്ല് റോഡിന്‍റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു

തിരുവനന്തപുരം: ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍പെടുന്ന കളത്രമുക്ക് - വെള്ളാപ്പള്ളി - വെള്ളല്ലൂര്‍ - ആല്‍ത്തറമൂട് - ആലത്തുകാവ് - ഊന്നിന്‍കല്ല് റോഡിന്‍റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു. നഗരൂർ ഗ്രാമപഞ്ചായത്തിലെ നാല് ഗ്രാമീണറോഡുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നാല് റോഡുകളും കൂടി 7.10 കി.മീ ദൈര്‍ഘ്യമുണ്ട്. 

നിലവില്‍ മൂന്ന് മീറ്റര്‍ വീതിയുള്ള ഈ റോഡുകള്‍ 5.5 മീറ്റര്‍ വീതിയിലേക്ക് ഉയര്‍ത്തി ബി.എം & ബി.സി ചെയ്ത് ഉപരിതലം നവീകരിക്കുന്ന പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോഡിന്‍റെ നവീകരണത്തിനാവശ്യമായ സ്ഥലങ്ങളില്‍ കലുങ്കുകളും സംരക്ഷണഭിത്തികളും ഓടകളും റോഡ് സുരക്ഷാ ഉപാധികളും നിര്‍മ്മിക്കുന്നതിനുമുള്ള തുകയും വകയിരിത്തിയിട്ടുണ്ട്.

നാടിന്‍റെ സമഗ്രവികസനം ലക്ഷമാക്കി റോഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി നല്ലവരായ നാട്ടുകാരുടെയും പൊതുപ്രവര്‍ത്തകരുടെയും മാധ്യമ സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.