സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ വാ​ര്‍​ഡ​ന്‍റെ ചെ​വി​ കടിച്ചു മുറിച്ചു; വി​ചാ​ര​ണ തടവുകാരനെതിരേ കേസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ വാ​ര്‍​ഡ​ന്‍റെ ചെ​വി​ കടിച്ചു മുറിച്ചു; വി​ചാ​ര​ണ തടവുകാരനെതിരേ കേസ്

തി​രു​വ​ന​ന്ത​പു​രം: സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ വാ​ര്‍​ഡ​ന്‍റെ ചെ​വി​ ക​ടി​ച്ചു മുറിച്ച കേ​സി​ല്‍ വി​ചാ​ര​ണ ത​ട​വു​കാ​ര​നെ​തി​രെ പൂ​ജ​പ്പു​ര പോ​ലീ​സ് കേ​സെ​ടു​ത്തു. നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ സാ​ബു ഡാ​നി​യേ​ല്‍ (38) നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. കഴിഞ്ഞ രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. 

പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ വാ​ര്‍​ഡ​ന്‍ ഹ​രി​കൃ​ഷ്ണ​ന്‍റെ ചെ​വിയാണ് പ്ര​തി ക​ടി​ച്ച്‌ മുറിച്ചത്. വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ എ​ത്തി​ച്ച പ്രതിയെ പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ പാ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. തടവുകാരന്‍ ആവശ്യപ്പെട്ട സെല്ലില്‍ പാര്‍പ്പിക്കാന്‍ ജയില്‍ അധികൃതര്‍ തയാറാകാതെ വന്നതാണ് പ്രകോപനം. 

മോ​ഷ​ണം, വഞ്ചന, അ​ടി​പി​ടി ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ സാ​ബു ഡാ​നി​യേ​ല്‍ നേ​ര​ത്തെ​യും ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.