കേരള ഹോസ്പിറ്റൽ കമ്മ്യൂണിറ്റി ഫാർമസി എംപ്ലോയിസ് അസോസിയേഷൻ പേയിങ് കൗണ്ടറിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരള ഹോസ്പിറ്റൽ കമ്മ്യൂണിറ്റി ഫാർമസി എംപ്ലോയിസ് അസോസിയേഷൻ പേയിങ് കൗണ്ടറിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി

തിരുവനന്തപുരം : കേരള ഹോസ്പിറ്റൽ കമ്മ്യൂണിറ്റി ഫാർമസി എംപ്ലോയിസ് അസോസിയേഷൻ പേയിങ് കൗണ്ടറിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ  ഗവൺമെന്റ് നിശ്ചയിക്കുന്ന രീതിയിൽ നൽകാൻ അധികാരികൾ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് ധർണ സംഘടിപ്പിച്ചത്. മുൻ എം എൽ എ യും സി ഐ റ്റി യു സംസ്ഥാന സെക്രട്ടറിയും കെ സി പി എ യുടെ പ്രസിഡന്റുമായ വി ശിവൻകുട്ടി ധർണ ഉദ്‌ഘാടനം ചെയ്തു 

കഴിഞ്ഞ 8 വർഷമായി ജീവനക്കാർക്ക് നൽകിവരുന്ന ഇൻസെന്റീവ്, യൂണിഫോം അലവൻസ് തുടങ്ങിയവ അധികാരികൾ നിർത്തലാക്കുകയാണ് . 200 ൽ അധികം ജീവനക്കാരുണ്ടായിരുന്ന പേയിങ് കൗണ്ടറിൽ ഇപ്പോൾ കേവലം 70 പേര് മാത്രമായി ചുരുങ്ങി. ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിനോ  സേവന വ്യവസ്ഥകൾക്ക് മാറ്റം വരുത്തുന്നതിനോ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിനോ ഭരണാധികാരികൾ തയ്യാറാകാത്ത അവസ്ഥയിലാണ് പേയിങ്ങ് കൗണ്ടർ . ഈ സാഹചര്യത്തിൽ ആശുപത്രി പ്രവർത്തനങ്ങൾക്ക് തടസ്സമാകാത്ത രീതിയിലാണ് കെ സി പി എ തൊഴിലാളികളുടെ ആവശ്യങ്ങൾ നേടുന്നതിനായി  ധർണ സംഘടിപ്പിച്ചത്.