ഹ​രി​ത വി​സ്മ​യ അ​ന​ന്ത​പു​രി സ​മാ​പി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഹ​രി​ത വി​സ്മ​യ അ​ന​ന്ത​പു​രി സ​മാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം : ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​ന്ന ഹ​രി​ത വി​സ്മ​യ അ​ന​ന്ത​പു​രി സ​മാ​പി​ച്ചു. പ​ക​ർ​ച്ച​പ്പ​നി പ്ര​തി​രോ​ധം, മാ​ലി​ന്യ സം​സ്ക​ര​ണം, സ്വാ​ച്ച് ഷോ​പ്പ് എ​ന്നി​വ സം​ബ​ന്ധി​ച്ച ആ​ശ​യ പ്ര​ച​ര​ണ​ത്തി​നും ബോ​ധ​വ​ത്ക​ര​ണ​ത്തി​നു​മാ​യാ​ണ് മാ​ജി​ക് തെ​രു​വ് നാ​ട​കം, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഹ​രി​ത വി​സ്മ​യ അ​ന​ന്ത​പു​രി സം​ഘ​ടി​പ്പി​ച്ച​ത്. 

ഗാ​ന്ധി​പാ​ർ​ക്കി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​ഞ്ചി​യൂ​ർ പി. ​ബാ​ബു, ന​ഗ​ര​സ​ഭാ സ്വ​ച്ച് അം​ബാ​സി​ഡ​ർ പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട്, ഗാ​ന​ര​ച​യി​താ​വ് ശ്രീ​കു​മാ​ര​ൻ ത​ന്പി, സി​നി​മാ നി​ർ​മാ​താ​വ് ര​ഞ്ചി​ത്ത്, സി​നി​മാ ന​ടി ചി​പ്പി ര​ഞ്ജി​ത്ത്, ഡെ​പ്യൂ​ട്ടി മെ​യ​ർ രാ​ഖി ര​വി​കു​മാ​ർ, ആ​ർ. ഗീ​ത ഗോ​പാ​ൽ, സ​ഫി​റ ബീ​ഗം, എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ. ​എ. ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത വി​സ്മ​യ അ​ന​ന്ത​പു​രി​യി​ലൂ​ടെ ശേ​ഖ​രി​ച്ച സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള സ്വാ​പ്പ് ഷോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ഗ​ര​സ​ഭാ മേ​യ​ർ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​വാ​സി​ക​ൾ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​യ​തും വീ​ട്ടി​ൽ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​തു​മാ​യ വ​സ്ത്ര​ങ്ങ​ൾ, വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, ക​ളി​ക്കോ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ ന​ഗ​ര​സ​ഭ​യു​ടെ സ്വാ​പ്പ്ഷോ​പ്പി​ലേ​ക്ക് കൈ​മാ​റാ​ൻ അ​വ​സ​ര​മു​ണ്ട്. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ൾ ആ​വ​ശ്യ​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും. പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നി​യി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള സ്വാ​പ്പ്ഷോ​പ്പ് തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ പാ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്. സ്വാ​പ്ഷോ​പ്പി​ൽ എ​ന്തു സാ​ധ​ന​ങ്ങ​ളും ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ സ്വാ​പ്പ് ഷോ​പ്പി​ൽ നി​ന്നും ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ ഹെ​ൽ​ത്ത് വി​ഭാ​ഗം പ്രോ​ജ​ക്ട് സെ​ക്ര​ട്ട​റി​യി​ൽ നി​ന്നും ല​ഭി​ക്കും.