ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കി; തിരുവനന്തപുരം കോസ്മോപോളിറ്റന്‍ ആശുപത്രിയില്‍ ജീവനക്കാരുടെ സമരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കി; തിരുവനന്തപുരം കോസ്മോപോളിറ്റന്‍ ആശുപത്രിയില്‍ ജീവനക്കാരുടെ സമരം

തിരുവനന്തപുരം: തിരുവനന്തപുരം കോസ്മോപോളിറ്റന്‍ ആശുപത്രിയിലെ നഴ്സുമാരടക്കമുള്ള ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങി. ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയതിനെതിരെയാണ് സമരം. കിടത്തി ചികില്‍സയിലുള്ള രോഗികളെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.

പുതുക്കിയ ശമ്ബളം നല്‍കാന്‍ മാനേജ്മെന്‍റ് സമ്മതിച്ചു. എന്നാല്‍ മുന്‍പ് നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കി. 350 കിടക്കകള്‍ ഉള്ള ആശുപത്രി അത് വെട്ടക്കുറച്ച്‌ 300ല്‍ താഴെയാക്കി എന്നും ജീവനക്കാര്‍ ആരോപിക്കുന്നു . ഇതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സമരം . 

നഴ്സുമാരടക്കം എല്ലാ ജീവനക്കാരും സമരം തുടങ്ങിയതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം താളെ തെറ്റിയിരിക്കുകയാണ് . തീവ്രപരിചരണ വിഭാഗത്തിലടക്കം ഒരു ജീവനക്കാരുമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. ഇതോടെ കിടത്തി ചികില്‍സ വേണ്ട രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഓപി ഭാഗികമായി പ്രവര്‍ത്തിക്കുന്നുണ്ട്.


LATEST NEWS