നെയ്യാറ്റിന്‍കര നഗരസഭയില്‍ വ്യാഴാഴ്ച ബിജെപി ഹര്‍ത്താല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നെയ്യാറ്റിന്‍കര നഗരസഭയില്‍ വ്യാഴാഴ്ച ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ വ്യാഴാഴ്ച ബിജെപി ഹര്‍ത്താല്‍. നഗരസഭയില്‍ ബാര്‍ കോഴ അഴിമതി നടന്നുവെന്നാരോപിച്ച്‌ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ അടക്കമുള്ളവര്‍ ബാര്‍ ഉടമകളില്‍നിന്ന് 30 ലക്ഷം രൂപ കോഴവാങ്ങിയെന്ന് ആരോപിച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് മാര്‍ച്ച്‌ നടത്തിയത്. ലാത്തിചാര്‍ജില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ജില്ലാ നേതാക്കളടക്കം അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 


LATEST NEWS