സ്വാഗതമരുളി പേ-ടി എം

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്‌നാപ്ഡീല്‍, സ്റ്റെയ്സ്സില്ല തുടങ്ങിയ ഓണ്‍ലൈന്‍ ഭീമന്‍മാര്‍ ജീവനക്കാരെ വന്‍തോതില്‍ പിരിച്ചു വിട്ടിരുന്നു. ഇവര്‍ക്ക് ആശ്വാസമാകുന്നതാണ് വിജയ് ശര്‍മ്മയുടെ ട്വീറ്റ്. അഞ്ഞൂറിലധികം തൊഴിലാളികളെ പിരിച്ചുവിടുകയാണെന്ന് ഓണ്‍ലൈന്‍ ഭീമനായ സ്‌നാപ് ഡീല്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. നിശ്ചിത കാലയളവിലേക്ക് ശമ്പളം സ്വീകരിക്കില്ലന്ന് കമ്പനി സ്ഥാപകരായ കുനാല്‍ബാലും രോഹിത് ബന്‍സാലും അറിയിച്ചിരുന്നു. കമ്പനിയെ ലാഭകരമാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങള്‍ സ്‌നാപ് ഡീല്‍ പ്രഖ്യാപിച്ചത്.2010 ല്‍ സ്ഥാപിതമായി പേടിഎം പ്രധാനമന്ത്രി നരേന്ദ്രമോഡി നോട്ടുനിരോധനം പ്രഖ്യാപിച്ചതിനു ശേഷമാണ്  ബിസിനസില്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഫോട്ടോ ഉപയോഗിച്ച്പരസ്യം നല്‍കിയതിന് കമ്പനിയോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.