ചിക്കന്‍ പിരട്ട്; കുക്ക് വിത്ത് അസ്‌

കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ മാത്രം കണ്ടുവരുന്ന ചിക്കന്‍ വിഭവമാണ് ചിക്കന്‍ പിരട്ട്. അത്തരം ചിക്കന്‍ വിഭവങ്ങള്‍ക്ക് പേരുകേട്ട ജില്ലയാണ് തിരുവനന്തപുരം.  നാടന്‍ കോഴി ഉപയോഗിച്ച് ഉണ്ടാക്കുന്ന പിരട്ട് കഴിക്കാന്‍ മറ്റു സ്ഥലങ്ങളില്‍നിന്നുപോലും തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ ഭക്ഷണപ്രിയര്‍ എത്താറുണ്ട്. 

നിരവധി ഹോട്ടലുകളില്‍ ചിക്കന്‍പിരട്ട് ലഭ്യമാണെങ്കിലും, തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു സമീപമുള്ള ട്രിവാന്‍ഡ്രം ഹോട്ടലിലെ ചിക്കന്‍ പിരട്ടിന്റെ രുചി ഒന്നു വേറെയാണെന്ന് ഇവിടെയെത്തുന്നവര്‍ പറയുന്നു.