പ്രസവമെടുത്തപ്പോള്‍ കുഞ്ഞ് രണ്ടായി മുറിഞ്ഞു

പ്രസവമെടുത്തപ്പോള്‍ കുഞ്ഞ് രണ്ടായി മുറിഞ്ഞു 12 വയസുകാരിയെ പീഡിപ്പിച്ചയാളെ നിയമത്തിന് മുന്നിലെത്തിച്ചത് കാമുകി പ്രസവമെടുക്കുമ്പോള്‍ ശക്തമായി വലിച്ചതിനെത്തുടര്‍ന്ന് ശരീരം രണ്ടായി മുറിഞ്ഞ് കുഞ്ഞ് മരിച്ചു. സംഭവത്തില്‍ നഴ്‌സ് അറസ്റ്റില്‍. രാജസ്ഥാനിലെ ജയ്‌സാല്‍മറിലെ രാംഗഢ് സര്‍ക്കാര്‍ ആശുപത്രിയിലാണ് അതി ദാരുണമായ സംഭവം . ഡോക്ടറിനെ അറിയിക്കാതെ ആയിരുന്നു നേഴ്സ് പ്രസവം എടുക്കാന്‍ ശ്രമം നടത്തിയത് . കുഞ്ഞിനെ ശരീരം പുറത്തുവരാന്‍ ബുദ്ധിമുട്ടേറിയതായിരുന്നിട്ടും ഡോക്ടറെ വിളിക്കാന്‍ തയ്യാറാകാതെ നഴ്‌സ് സ്വയം പ്രസവം എടുത്തു. ഇതിന്റെ ഭാഗമായി ശക്തിയായി വലിച്ചപ്പോള്‍ കുട്ടിയുടെ ശരീരം രണ്ടായി മുറിഞ്ഞ് തലയുള്‍പ്പെടെ ഭാഗം അമ്മയുടെ വയറിനകത്താകുകയായിരുന്നു.അപകടം സംഭവിച്ചതിന് ശേഷവും ഈ വിവരം നഴ്‌സ് മറ്റാരേയും അറിയിച്ചില്ലെന്ന് മാത്രമല്ല മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനുശേഷം ഭാര്യയുടെ നില ഗുരുതരമാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും നഴ്‌സ് യുവതിയുടെ ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. മറുപിള്ള ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയെന്നും അതുനീക്കാനായി മറ്റൊരു ആശുപത്രിയിലേക്കു പോകണമെന്നുമാണ് ഇയാള്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് യുവതിയെ ജോദ്പുരിലെ ഉമൈദ് ഭവന്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് കുടുംബം കുട്ടിയെ നഷ്ടപ്പെട്ടതായി മനസിലാക്കുന്നത്. നഴ്‌സ് യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ട വിവരം തന്നെ അറിയിച്ചില്ലെന്ന് ഡ്യൂട്ടി ഡോക്ടര്‍ നിഖില്‍ ശര്‍മ്മ പോലീസില്‍ മൊഴി നല്‍കിരുന്നു. ആശുപത്രി ജീവനക്കാരെയും പോലീസ് അന്വേഷണ വിധേയമായി ചോദ്യം ചെയ്തു. നവജാത ശിശുവിന്റെ ശരീരത്തിന്റെ ഒരു ഭാഗം മോര്‍ച്ചറിയില്‍ നിന്നും കണ്ടെത്തി. ഇതിനു ശേഷമാണ് നഴ്‌സിനെ അറസ്റ്റുചെയ്യുന്നത്. നഴ്‌സിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. 12 വയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത ഇന്ത്യക്കാരന് സിംഗപ്പൂരില്‍ ജയില്‍ ശിക്ഷ; സംഭവം പോലിസിനെ അറിയിച്ചത് കുറ്റവാളിയുടെ കാമുകി മുപ്പത്തിയൊന്നു വയസുകാരനായ ഉദയ്കുമാര്‍ ദക്ഷിണാമൂര്‍ത്തിയെ ആണ് കോടതി ശിക്ഷിച്ചത്. അയല്‍വാസികളാണ് ഉദയ്കുമാറും പെണ്‍കുട്ടിയും. പരിച്ചയതിലായത്തിനു ശേഷം വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നു പറഞ്ഞു പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്യുകയായിരുന്നു. 12 വയസുകാരിയെ ഇയാള്‍ ഭാര്യയെന്നാണ് അഭിസംബോധന ചെയ്തിരുന്നത്. . 2016 സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓരോ പ്രാവശ്യവും ഇയാള്‍ പെണ്‍കുട്ടിയ്ക്ക് ഐസ്‌ക്രീം,കളിപ്പാട്ടങ്ങള്‍ മുതലായ സമ്മാനങ്ങള്‍ നല്‍കികൊണ്ടിരുന്നു. സ്‌കൂള്‍ വിട്ടുവരുമ്പോള്‍ പെണ്‍കുട്ടിയെ മറ്റുസ്ഥലങ്ങളില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചിരുന്നത്. മിനിമാര്‍ട്ടില്‍ ജോലിചെയ്യുകയായിരുന്ന പ്രതി ഇവിടെ നിന്ന് സൗജന്യമായി സാധനങ്ങളെടുക്കാനും പെണ്‍കുട്ടിയെ അനുവദിച്ചു. പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം ഭാഗികമായി അവസാനിച്ചു.ഇതിനിടെ ഉദയ്കുമാര്‍ ഒരു യുവതിയുമായി പ്രണയത്തിലാകുകയും ഈ യുവതി ഗര്‍ഭിണിയാവുകയും ചെയ്തു. ഒരിക്കൽ യുവതി ഉദയ് കുമറിന്റെ ഫോണ്‍ പരിശോധിച്ചതോടെയാണ് സംഗതി അറിയുന്നത്. ഫോണില്‍ 12 കാരിയുടെ നഗ്ന& വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തിയ യുവതി സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു. 13 വര്‍ഷം ജയില്‍ ശിക്ഷയ്ക്കും 12 ചൂരല്‍ അടിയുമാണ്‌ കേസില്‍ ഉദയകുമാറിന്