ഒരു രാത്രി കൊണ്ട് അത്രയും വേണ്ട സെക്കന്റുകള്‍ക്കുള്ളില്‍ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയവരുടെ കൂട്ടത്തില്‍ മുമ്പില്‍ അഡാര്‍ ലൗ നായികതന്നെ.പ്രിയ പ്രകാശ് വാര്യരെന്ന പുതുമുഖത്തെ ആഘോഷമാക്കുന്നവര്‍ ഒരു വശത്ത്.അല്പം അസൂയയോടെ ആണെങ്കിലും ഇതെന്ത് മറിമായം എന്ന് ആലോചിച്ച് തലപുകയ്ക്കുന്ന മറ്റൊരു കൂട്ടരുണ്ട്.അധികം വിശദീകരണം വേണ്ട ഒറ്റവരിക്ക് ഉത്തരം പറയാം സോഷ്യല്‍മീഡിയ.- സോഷ്യല്‍മീഡിയ പവര്‍ എന്താണെന്ന് അറിയാന്‍ ഇടയ്ക്ക് ട്രെന്‍ഡിംഗാകുന്ന വാര്‍ത്തകളിലൂടെ ഒന്നോടിപോയാല് മതി മേല്പറഞ്ഞ വൈറല്‍ ഗ്രൂപ്പില്‍ നിലവിലെ താരമാണ് പ്രിയ.