‘ഗോദ’യിലെ ‘ബീഫ്’ വൈറലാകുന്നു

കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടും വില്‍പ്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തെ വിമര്‍ശിച്ചും പരിഹസിച്ചും താരങ്ങളും സോഷ്യല്‍ മീഡിയയിലുടെ രംഗത്ത് എത്തിയിട്ടുണ്ട്.മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത നിയമപ്രകാരമാണ് ബീഫ് നിരോധിച്ചതെങ്കിൽ കോഴിയും ആടും മത്സ്യവുമെല്ലാം ഈ നിയമത്തില്‍പ്പെടില്ലേ എന്നാണു നടന്‍ രൂപേഷ് പീതാംബരന്‍ ചോദിക്കുന്നത്.കോഴിക്കോട് റഹ്മത് ഹോട്ടലിൽ നിന്ന് ബീഫ് ബിരിയാണി കഴിക്കുന്ന ചിത്രമാണ് അജു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.അലര്‍ജി കാരണം ബീഫ് കഴിക്കാന്‍ പറ്റാത്തതിന്റെ വിഷമം ഇതോടെ തീര്‍ന്നുവന്നു സംവിധായകന്‍ വിപിന്‍ ദാസിന്റെ കമന്റ്. ‘ഈ രാജ്യത്ത് അറസ്റ്റ് ചെയ്യാതെ കഴിക്കാൻ പറ്റുന്ന എന്താണ് ഉള്ളതെന്ന് വിനീത് ശ്രീനിവാസന്‍ പരിഹസിക്കുന്നു 

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം ഗോദയില്‍ ഒരു ബീഫ് രംഗം ഉണ്ട്. ഈ ബീഫ് സീന്‍’ ഗോദ ഫെയ്സ്ബുക്ക് പേജും നടന്‍ ടൊവീനോയും ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു.