16വര്‍ഷമായി ശീതികരിച്ച് സൂക്ഷിച്ചിരുന്ന ഭ്രൂണത്തില്‍ നിന്ന് ആരോഗ്യമുള്ള കുഞ്ഞിന് 46 കാരി ജന്മം നല്കി.തെക്കന്‍ ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവിശ്യയിലെ സണ്‍ യാറ്റ് സെന്‍ യൂണിവേഴ്സിറ്റിയുടെ ആശുപത്രിയിലാണ് ഈ അപൂര്‍വ്വ സംഭവം നടന്നത്.ആണ്‍കുഞ്ഞും അമ്മയും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ........................ അപകടങ്ങളില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തുന്ന രോഗികളില്‍ പലര്ക്കംു ജീവന് നഷ്ടപ്പെടുന്നത് ക്രിത്യസമയത്ത് രക്തം ലഭിക്കാത്തതു കൊണ്ടാണ്.പ്രകൃതി ദുരന്തങ്ങള്‍,വലിയ അപകടങ്ങള്‍ എന്നിവ നടക്കുമ്പോള്‍ പരിക്കേറ്റവര്ക്ക രക്തം റോഡുമാര്‍ഗ്ഗം എത്തിക്കുക എന്നത് ചിലപ്പോള്‍ പ്രതിസന്ധിസൃഷ്ടടിക്കാറുണ്ട്. ഇത്തരം സാഗചര്യങ്ങളില് ഡ്രോണ്‍ ഉപയോഗിക്കാമെന്ന് ഗവേഷകര്‍ പറയുന്നു. പാക്കറ്റുകളിലാക്കിയ രക്തം,പ്ലാസ്മ, എന്നിവ പ്രത്യേക ശീതീകരണ സംവിധാനമുള്ള ബാഗുകളിലാക്കി രക്തം കേടുകൂടാതെ സൂക്ഷിക്കാനാകുന്ന സാങ്കേതിക വിദ്യയാണ് കണ്ടെത്തിയിരിക്കുന്നത്.അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തിയത്. ............................. കണ്ണിന്റെ ലോലമായ നാഡീഞരമ്പുകളില്‍ കണ്ടടുവരുന്ന ജീര്‍ണ്ണതയാണ് ഗ്ലോക്കോമ എന്നു പറയാം.ഭാഗീകമായോ പിന്നീട് തിരിച്ചുകിട്ടാത്ത വിധത്തിലോ കണ്ണിന്റെ കാഴ്ച ശക്തി നശിക്കുന്നു.ആരംഭ ദിശയില്‍ രോഗം കണ്ടെത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്താല്‍ കാഴ്ച ശക്തി നഷ്ടപ്പെടുന്നത് !ഒഴിവാക്കാം.മങ്ങിയ പ്രകാശത്തിലെ കാഴ്ച കുറവ്,കഠിനമായ തലവേദന,കണ്ണുവേദന,കണ്ണില്‍ ചുവപ്പ്,നീര്‍ക്കെട്ട്,വെള്ളം നിറയല്‍ എന്നിവയാണ് സാധാരണ കണ്ടുവരുന്ന രോഗ ലക്ഷണങ്ങള്‍.വസ്തുക്കളുടെ ഏതെങ്കിലും ഒരു ഭാഗംമാത്രം കാണാന്‍ സാധിക്കാതെ വരുന്നത് നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും പ്രധാന ലക്ഷണമാണ്.