ഹൃദ്രോഗികള്‍ക്ക് ആശ്വാസമായി സ്‌റ്റെന്റുകളുടെ വിലയ്ക്ക് നിയന്ത്രണം

  • ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളില്‍ വലയുന്ന രോഗികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്.ഹൃദ്രോഗ ചികിത്സയ്ക്ക് ആവശ്യമായ സ്‌റ്റെന്റുകളുടെ വിലയില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി.വിലയില്‍ 85 ശതമാനം വരെ കുറവ് ഏര്‍പ്പെടുത്തി.സാധാരണ ലോഹസ്‌റ്റെന്റുകള്‍ക്ക് ഇനി മുതല്‍ 7,500 രൂപ നല്‍കിയാല്‍ മതി.ഡ്രഗ് എല്യൂട്ടിംഗ് സ്റ്റെന്റ്,ബയോ റിസോഴ്‌സ്ബിള്‍ സ്‌റ്റെന്റുകള്‍ എന്നിവയ്ക്ക് പരമാവധി 30,000 രൂപയെ വിലവരു.കടുത്ത നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നതോടെ ആന്‍ജിയോപ്ലാസ്റ്റിയടക്കമുള്ള ചികിത്സകളുടെ ചെലവ് കുറയുമെന്നത് രോഗികള്‍ക്ക് ആശ്വാസമാകും
  • ഫാസ്റ്റ് ഫുഡ് ജനറേഷന്‍ എന്ന് ഇക്കാലത്തെ വിളിക്കാം.ഫാസ്റ്റ് ഫുഡ് കുട്ടികള്‍ക്ക് പ്രിയപ്പെട്ടതാകുന്നതിന് പ്രധാന കാരണം കളര്‍ഫുള്ളായ എയര്‍ കമ്പ്രസ്ഡ് പാക്കറ്റുകള്‍ തന്നെ.ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് വഴിയുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പോലെ തന്നെ ഫാസ്റ്റ്ഫുഡ് നിറച്ചുവരുന്ന പാക്കറ്റുകളും മാരകമാണ്.ഇവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത് മരണത്തിലേക്ക് നയിച്ചേക്കാവുന്ന വിഷപദാര്‍ത്ഥങ്ങളെന്ന് റിപ്പോര്‍ട്ട്.അമേരിക്കയിലെ മസാച്യുസെറ്റിലെ സ്പ്രീംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍.ഏറെ നാള്‍ കേടാകാതിരിക്കാന്‍ വാട്ടര്‍പ്രൂഫ് ക്വാളിറ്റിയുള്ളതും ചുരുങ്ങാത്തതുമായ പാക്കറ്റുകളാണ് വിവിധ ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കുന്നത്.പോളിഫ്‌ളു റോ ആല്‍ക്കൈല്‍ എന്ന രാസപദാര്‍ത്ഥമാണ് പ്രധാനമായും ഉപയോഗിക്കുന്നത്
  • 40 വയസ്സുകഴിഞ്ഞ  സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ് സന്ധി തേയ്മാനംമ.വാര്‍ദ്ധ്യക സഹജമെന്ന് എഴുതി തള്ളി വേണ്ടത്ര ആരോഗ്യപരിരക്ഷ നല്‍കാറില്ല സാധാരണ സ്ത്രീകള്‍.ഇടുപ്പെല്ല്,കാല്‍മുട്ട്,തോള്,നട്ടെല്ലിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ചും കൂടുതല്‍ ചലനങ്ങള്‍ സാധ്യമാകുന്ന ഭാഗങ്ങളില്‍ ആണ് സന്ധി തേയ്മാനം പ്രത്യക്ഷപ്പെടുന്നത്.പ്രായമേറുന്തോറും ശരീരത്തിലെ വിവിധ സന്ധികളിലുള്ള അസ്ഥിയുടെ അഗ്രഭാഗങ്ങളില്‍ കാര്‍ട്ടിലേജിന് തേയ്മാനം ഉണ്ടാകുന്നു.ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്,ഓസ്റ്റിയോ ആര്‍ത്രോസിസ്,ഡീജനറേറ്റീവ് ജോയയിന്റ് ഡിസീസ് എന്നീ പേരുകളില്‍ അറിയപ്പെടുന്നത് മിക്കവാറും ഒരെ രോഗാവസ്ഥകളാണ്.