പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പ്രതിരോധിക്കാം

ചെറു ഗ്രന്ഥികളുടെ കൂട്ടമാണ് പ്രോസ്‌റ്റേറ്റ് മൂത്രനാളിക്ക് ചുറ്റുമായി പ്രോസ്‌റ്റേറ്റ് സ്ഥിതി ചെയ്യുന്നത്.സാധാരണ പ്രോസ്‌റ്റൈറ്റിസ്,നിരുപദ്രവകരമായ പ്രോസ്‌റ്റേറ്റ് വീക്കം,പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിവയാണ് കണ്ടു വരുന്നത്.ഹോര്‍മോണ്‍ വ്യതിയാനം,ജനിത ഘടകങ്ങളിലെ മാറ്റങ്ങള്‍,ജീവകം ഡിയുടെ കുറവ്,കൊഴുപ്പടങ്ങിയ ഭക്ഷണ ശീലങ്ങള്‍ എന്നിവയാണ് പ്രധാനമായും പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന് വഴിയൊരുക്കുന്നത്.ക്യാന്‍സറിന്റെ ആരംഭദിശയില്‍ അമിതമായി മൂത്രമൊഴിക്കാനുള്ള തോന്നല്‍,മൂത്രതടസ്സം തുടങ്ങിയ ലക്ഷണങ്ങളും പിന്നീട് രക്തം കലര്‍ന്ന മൂത്രവിസര്‍ജനം,രക്തം കലര്‍ന്ന ബീജവിസര്‍ജനം,ലൈംഗീഗ ശേഷിക്കുറവ്,നട്ടെല്ല്,ഇടുപ്പെല്ല് എന്നിവിടങ്ങളിലെ ശക്തിയായ വേദനയും പ്രധാനലക്ഷണങ്ങള്‍.


ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ കാലഘട്ടമാണ് ഗര്‍ഭാവസ്ഥ.സ്ത്രീശരീരത്തില്‍ അത്രയേറെ മാറ്റങ്ങളാണ് നടക്കുന്നത്.
ചിക്കാഗോയിലെ മ്യൂസിയം ഓഫ് സയന്‍സ് ഇന്‍ട്രസ്ട്രി തയ്യാറാക്കിയ ഒരു ചെറിയ വീഡിയോയിലൂടെ ഗര്‍ഭിണിയായ സ്ത്രീയുടെ ശാരീരിക മാറ്റങ്ങള്‍ വ്യക്തമായി മനസിലാക്കാം.ഭ്രൂണം രൂപപ്പെടുന്നതു മുതല്‍ പ്രസവം നടക്കുന്നത് വരെയുള്ള കാലഘട്ടത്തില്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്.


ഓസോണ്‍ പാളിയുടെ തകര്‍ച്ച മൂലമുണ്ടാകുന്ന മരണങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്.സ്റ്റേറ്റ് ഗ്ലോബല്‍ എയര്‍ 2007 റിപ്പോര്‍ട്ടിലാണ് പുതിയ വിവരമുള്ളത്.ഓസോണ്‍ പാളിയുടെ തകര്‍ച്ചമൂലം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ബാധിച്ച് ഏകദേശം 2.54 ലക്ഷം പേരാണ് ഇന്ത്യയില്‍ മരിച്ചത്.ബംഗ്ലാദേശിനെക്കാള്‍ 13 ഇരട്ടിയും പാകിസ്ഥാനെക്കാള്‍ 21 ഇരട്ടിയും കൂടുതലാണ്.ബ്രട്ടീഷ്,വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റികളുടെ സഹകരണത്തോടെയാണ് ഹെല്‍ത്ത് ഇഫക്ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടാണ്  പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.ലോകത്തിലെ 92 ശതമാനം ആളുകളും ശ്വസിക്കുന്നത് മലിനമായ വായുവാണെന്നും റിപ്പോര്‍ട്ടുണ്ട്.