മലയാളികള്‍ നേഞ്ചേറ്റിയ കിം കി ഡുക് ചിത്രം ദി നെറ്റ്

തിരുവനന്തപുരം :  രാജ്യാന്തര ചലച്ചിത്ര മേളയിലെ താരം കിം കി ഡുക്ക് തന്നെ. പ്രതീക്ഷിച്ചതു പോലെത്തന്നെ നെറ്റ് കാണാനായി മൂന്നാം തവണയും മേളയില്‍ തിക്കും തിരക്കുമാണ്. രണ്ട് കൊറിയന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ പെട്ടു പോകുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് നെറ്റ് പറയുന്നത്.