ബീഫ് ഫെസ്റ്റ് നടത്തി....ലഭിച്ചത് ക്രൂര മര്‍ദ്ദനം

എയ്റോസ്പേസ് പിഎച്ച്ഡി വിദ്യാര്‍ഥിയും മലപ്പുറം സ്വദേശിയുമായ ആര്‍.സൂരജാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. സൂരജിന്റെ വലതുകണ്ണിന് ഗുരുതരമായി പരുക്കേറ്റു. സൂരജിനെ നുങ്കമ്പാങ്കം ശങ്കര നേത്രാലയത്തില്‍ പ്രവേശിപ്പിച്ചു.അടിയന്ത്ര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.പിജി വിദ്യാര്‍ത്ഥിയും ഉത്തരേന്ത്യക്കാരനുമായ മനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സൂരജിനെ മര്‍ദ്ദിച്ചത്.