ധോല-സാദിയ കൊള്ളാം....സൂക്ഷിച്ചോ....മുന്നറിയിപ്പുമായി ചൈന

അരുണാചല്‍ പ്രദേശിലെ ധോല -സദിയ പാലം കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്.പിന്നാലെയാണ് ജാഗ്രതാ നിര്‍ദ്ദേശവുമായി ചൈനയുടെ വരവ്.അരുണാചലിലെ അതിര്‍ത്തി പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുമ്പോള്‍ ഇന്ത്യയുടെ നിലപാടുകള്‍ കൂടുതല്‍ ശ്രദ്ധയോടെയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈനീസ് വിദേശകാര്യമാന്ത്രാലയം.ബ്രഹ്മപുത്ര നദിയ്ക്ക് കുറുകെയാണ് പാലം.