എന്തുകൊണ്ട് പീഡിപ്പിക്കപ്പെട്ടാല്‍ പോലും പരാതി നല്‍കാന്‍ കേരളത്തിലെ സ്ത്രീകള്‍ മടിക്കുന്നു

സംസ്ഥാന പോലീസിനെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആരോപണങ്ങളാണ് തിരുവനന്തപുരം സ്വദേശിനിയായ ഒരു വീട്ടമ്മ ഉന്നയിക്കുന്നത്. സ്വന്തം സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാല്‍ ബലാല്‍സംഗത്തിനിരയായ ഈ വീട്ടമ്മ നീതി തേടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനിലെത്തിയത്. എന്നാല്‍ മാനഭംഗത്തക്കാള്‍ വലിയ പീഡനമാണ് അവര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ നിന്ന് നേരിടേണ്ടി വന്നത്.