ഒരെ സമയം ആണാകാം...പെണ്ണാകാം

അമേരിക്കന്‍ സ്വദേശിയായ റെയ്ന്‍ ഡവ് എന്ന ഈ മോഡലിനെ കണ്ടാല്‍ ഒരു നിമിഷം സ്ത്രീയാണോ പുരുഷനാണോ ഒന്ന് സംശയിച്ചേക്കാം. വളരെ എളുപ്പം സ്ത്രീയും പുരുഷനുമായി വേഷമിടാന്‍ സാധിക്കും എന്നതാണ് റെയ്‌നിന്റെ പ്രത്യേകത. വാസ്തവത്തില്‍ റെയ്ന്‍ ഒരു സ്ത്രീയാണെങ്കിലും എപ്പോഴും പെണ്‍വേഷമണിഞ്ഞ് നടക്കാന്‍ റെയ്‌നെ കിട്ടില്ല. പരസ്യങ്ങള്‍ക്കായി സ്ത്രീ പുരുഷ വേഷത്തില്‍ രംഗത്തെത്താന്‍ തയ്യാറുള്ള അപൂര്‍വ്വം ചില മോഡലുകളില്‍ ഒരാളാണ് റെയ്ന്‍