നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ഇരട്ടമുത്തശ്ശിമാര്‍

മരിയ പിഗ്നാറ്റണ്‍ പോണ്‍ടിനും പൗലിന പിഗ്നാറ്റന്‍ പോണ്‍ടിനും ഇരട്ടസഹോദരിമാരാണ്. കഴിഞ്ഞ ദിവസം ഇവരുടെ നൂറാം ജന്മദിനാഘോഷമായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ബ്രസീലിലെ വിക്ടോറിയ നഗരത്തിലാണ് മരിയയും പൗലിനയും താമസിക്കുന്നത്.