വിശപ്പ്‌ വിശുദ്ധിയാകുന്ന ദിനങ്ങള്‍... റംസാന്‍ വ്രതം ആരംഭിച്ചു

ആത്മാനുഭൂതിയുടെ ദിനരാത്രങ്ങള്‍ സമ്മാനിക്കാന്‍ സംസ്ഥാനത്ത് ഇന്നു മുതല്‍ റംസാന്‍ വ്രതം ആരംഭിച്ചു .കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിലാണ് റംസാൻ വ്രതം ഇന്ന് ആരംഭിക്കുന്നത്. പ്രാര്‍ത്ഥനയുടെയും വിശുദ്ധിയുടെയും 30 പുണ്യ ദിനങ്ങള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 26ന് ഈദുൽ ഫിത്തറെത്തും.വിശാലമായ മനസാണ് റംസാന്‍ പ്രദാനം ചെയ്യുന്നത്.പാവങ്ങളുടെ വേദനയും യാതനയും തിരിച്ചറിയാന്‍ അല്ലാഹു നല്‍കുന്ന പ്രത്യേക അവസരമാണ് റംസാനിലെ ഓരോ ദിവസങ്ങളും. അടിമയുടെ ഹൃദയത്തിലേക്ക് ഉടയോന്‍ കരുണയുടെ അമരവര്‍ഷങ്ങള്‍ പ്രദാനം ചെയ്യുന്ന പുണ്യ ദിനങ്ങള്‍.