ഭര്‍ത്താവിന്റെ സുഹൃത്തുക്കളില്‍ നിന്നും പീഡനം; വെളിപ്പെടുത്തലുകളുമായി യുവതി

ഉന്നത രാഷ്ട്രീയ  പ്രവര്‍ത്തകരും സുഹൃത്തുക്കളും കൂട്ടമാനഭംത്തിനിരയാക്കിയതായി വെളിപ്പെടുത്തി യുവതി. അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. ഈ രംഗങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയതായും തൃശ്ശൂര്‍ സ്വദേശിയായ യുവതി പറയുന്നു.പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോള്‍ വളരെ മോശമായ അനുഭവമാണുണ്ടായത്. പ്രതികള്‍ ഉന്നത രാഷ്ട്രീയ ബന്ധം പുലര്‍ത്തിയിരുന്നതിനാല്‍ കേസുമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ലെന്നും. തുടര്‍ന്നും മാനസികമായി തന്നെയും ഭര്‍ത്താവിനെയും ഉപദ്രവിച്ചെന്നും യുവതി പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.